ചേരുവകള്‍
കോഴി - ഒരു കിലോ
തുളസി - 200 ഗ്രാം
പച്ചക്കുരുമുളക് - 100 ഗ്രാം
കാന്താരി മുളക് - പത്ത്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - പത്ത് അല്ലി
മല്ലിചെപ്പ് - ആവശ്യത്തിന്
പൊതിന - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ചേരുവകളെല്ലാം ഒന്നിച്ച് അരച്ചെടുക്കുക. അരപ്പിലേക്ക് ചെറുനാരങ്ങ നീരും ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം അരപ്പ് ഇറച്ചിയില്‍ പുരട്ടി നാല് മണിക്കൂര്‍ വെക്കണം. നാല് മണിക്കൂറിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ മൊരിയിച്ചെടുക്കണം. ഹെര്‍ബല്‍ ചിക്കന്‍ തയ്യാര്‍. ഹെര്‍ബല്‍ ചിക്കന്‍പുതിന ചട്‌നി കൂടി ചേര്‍ത്ത് വിളമ്പാം.