കോഴിക്കോട്: കോഴിക്കോടിന്റെ കടലോരം വ്യാഴാഴ്ച മുതല്‍ വൈവിധ്യമാര്‍ന്ന രുചികളുടേതാവും. നഷ്ടപ്പെട്ട നാട്ടുരുചികളുടേയും വീട്ടുഭക്ഷണങ്ങളുടേയും കാര്‍ണിവെലായ മലബാര്‍ ഭക്ഷ്യമേളയ്ക്ക് വ്യാഴാഴ്ച വൈകുന്നേരം തുടക്കമാവും.
ഭട്ട് റോഡ് ബീച്ച് പാര്‍ക്കിലെ ജലാശയത്തിന് നടുവിലായി ഒരുക്കിയ പ്രത്യേക വേദിയില്‍ 5.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്യും.
ചലച്ചിത്രസംവിധായകന്‍ രഞ്ജിത്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന്, അന്തരിച്ച സംഗീത സംവിധായകന്‍ പൂതേരി രഘുകുമാറിനും ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്കും സ്മരണാഞ്ജലിയായി തേജ് മെര്‍വിനും നിഷാദും അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. ഭക്ഷ്യമേളയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം ഭട്ട് റോഡ് പാര്‍ക്കില്‍ പൂര്‍ത്തിയായി.
മലബാര്‍ ഭക്ഷ്യമേളയ്ക്ക് ഉത്തരേന്ത്യന്‍ രുചിയുടെ ആഹ്ലാദം പകരാന്‍ ഡല്‍ഹിയില്‍ നിന്ന് കബാബിന്റെ സുല്‍ത്താന്‍മാര്‍ എത്തി. മുഹമ്മദ് ആദിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത് പേരാണ് സംഘത്തിലുള്ളവര്‍. ഷംസാദ് ഹുസൈന്‍, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് സാബിര്‍, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഷാന്‍, മുഹമ്മദ് കാമില്‍, മുഹമ്മദ് ഹംസ, ഷരീഫ് അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹത്തിന് കബാബ് തയ്യാറാക്കിയ സംഘമാണിവര്‍. ഹൈദരാബാദിലായിരുന്നു രാജകീയമായ ആ വിവാഹം. ആദിലിന്റെ സംഘത്തിന്റെ പരസ്യങ്ങളില്‍ ഇപ്പോള്‍ സല്‍മാന്റെ സൗജന്യ സാന്നിധ്യവുമുണ്ട്. അത്രമേല്‍ താരത്തെ വശീകരിച്ചു ഈ സംഘത്തിന്റെ കബാബുകള്‍.
ഉത്തര്‍പ്രദേശിലെ സംബാല്‍ ഗ്രാമവാസികളാണ
് ആദിലും സംഘവും. അതുകൊണ്ടുതന്നെ സ്വന്തം ഗ്രാമരുചികള്‍ ചാലിച്ച സംബാല്‍ മൂര്‍ഗ് െ്രെഫ ആണ് സംഘത്തിന്റെ വിശേഷപ്പെട്ട വിഭവം.
ഗലോട്ടി കബാബ്, മലായി ചിക്കന്‍ കബാബ്, ഹരിയാലി കബാബ്, ഷാമി കബാബ്, റുമാലി റൊട്ടി എന്നിവയും വിശിഷ്ടവിഭവങ്ങളുടെ പട്ടികയിലുണ്ട്. കബാബിന് ശേഷം കഴിക്കുന്ന മുഗള്‍ ഷാഹി തോസ ഡെസേര്‍ട്ട്, ജയ്പൂരി ഗുലത്തി ഡെസേര്‍ട്ട് എന്നിവയും സംഘത്തിന്റേതായുണ്ട്.
മലപ്പുറത്തിന്റെ പ്രത്യേകരുചിയുമായി ഹാറൂണിന്റെ സ്റ്റാള്‍ ഇത്തവണയുമുണ്ട്. നാടന്‍ ബീഫ്, കുഴിമന്തി, ബീഫ് വരട്ടിയത്, പൊരിച്ചത് എന്നിവ ഇവിടെ ലഭിക്കും. പിന്നെ പലതരം പത്തിരികളാണ്. നേരിയ പത്തിരി, തടിച്ച ഒറോട്ടി, കുഴല്‍ ഒറോട്ടി, ടയര്‍ പത്തിരി എന്നിവ എമ്പാടും കഴിക്കാം.
മുംബൈയില്‍ നിന്ന് കുട്ടുഭായിയും മുഹമ്മദ് ഇല്യാസ് ഖാനും സംഘവും ചിക്കന്റെ വിവിധ രുചികളുമായി എത്തിയിട്ടുണ്ട്.
മുംബൈ ലോലിപോപ്പ്, ചിക്കന്‍ ഹംഗാമ, കുര്‍മുറ ചിക്കന്‍, മട്ടന്‍ കാണ്ടി െ്രെഫ, ചിക്കന്‍ ലഖ്‌നൗ വാസി എന്നിവയും ഇവരുടെ അടുക്കളയില്‍ ഒരുങ്ങുന്നുണ്ട്. പാരിസണ്‍ ലിബര്‍ട്ടിയാണ് മലബാര്‍ ഭക്ഷ്യമേളയുടെ ഒഫീഷ്യല്‍ ടേസ്റ്റ് പാര്‍ട്ണര്‍