ചേരുവകള്‍
വലിയ ഉള്ളി - 2 എണ്ണം
കാപ്‌സിക്കം - 2 എണ്ണം
കോഴിയിറച്ചി - 250 ഗ്രാം
കുരുമുളക് പൊടി - ആവശ്യത്തിന്
മഞ്ഞള്‍പൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ടുമാറ്റോ സോസ് - 6 സ്പൂണ്‍
വെളുത്ത എള്ള് - 1 സ്പൂണ്‍
മൈദ - 250 ഗ്രാം.
തയ്യാറാക്കുന്ന വിധം ഫില്ലിങ്ങ്
മഞ്ഞപ്പൊടിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത മിശ്രിതം ചിക്കന്‍ കഷണങ്ങളില്‍ പുരട്ടിയതിന് ശേഷം എണ്ണയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക. പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കാപ്‌സിക്കവും അരിഞ്ഞു വച്ച വലിയ ഉള്‌ലിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്തിളക്കിയതിന് ശേഷം വറുത്തെടുത്ത ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കാം.
മൈദ പരത്തി അതില്‍ ഈ ഫില്ലിങ്ങ് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം. ഒരു ചട്ടിയില്‍ ടുമാറ്റോ സോസും വെളുത്ത എള്ളും ചേര്‍ത്ത് മൂന്ന് മിനിട്ട് തിളപ്പിച്ചതിനുശേഷം ചൂടോടെ വേവിച്ചുവച്ച മുമ്മൂസ് ഇതില്‍ ചേര്‍ത്ത് ഇളക്കിയെടുക്കുക. ചിക്കന്‍ മുമ്മൂസ് തയ്യാര്‍.