കെജ്‌രിവാള്‍ അധികാരമേറ്റു

Posted on: 14 Feb 2015


ന്യൂഡല്‍ഹി: ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ് സിസോദിയ, ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, അസിം അഹമ്മദ് ഖാന്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. ഇതില്‍ സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാണ്.

രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ചടങ്ങിന് എത്തേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. എ.എ.പി മന്ത്രിസഭയില്‍ കെജ്‌രിവാളിന്റെ അടുത്ത സഹയാത്രികന്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി.


അണ്ണാഹസാരെയുടെയും കെജ്‌രിവാളിന്റെയും അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത് രാംലീലാ മൈതാനത്താണ്. കഴിഞ്ഞ തവണയും ഇവിടെയാണ് എ.എ.പി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഇവിടെ ഒരുക്കിയത്. സുരക്ഷ ശക്തമാക്കി. 40 സി.സി.ടി.വികള്‍ സ്ഥാപിച്ചു.

എ.എ.പി മന്ത്രിസഭ രാജിവെച്ചതിനുശേഷം ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച രാഷ്ട്രപതിയോട് ശുപാര്‍ശ െചയ്തിരുന്നു. 2014 ഫിബ്രവരി 17ന് ആണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.



1
DELHI UPDATE

 

ga