ഡല്‍ഹിഫലം സാമ്പത്തികനയങ്ങളില്‍ പ്രതിഫലിച്ചേക്കും

Posted on: 12 Feb 2015

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നബജറ്റില്‍ ജനപ്രിയനയങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി.യില്‍ സമ്മര്‍ദമേറുന്നു.
സാധാരണക്കാരെ കൈയിലെടുക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, രാജ്യത്ത് സമഗ്ര സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കംകുറിച്ച 1991 ബജറ്റിനോളം തന്നെ പ്രാധാന്യമുള്ള മോദി സര്‍ക്കാറിന്റെ പ്രഥമബജറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ധനമന്ത്രി തയ്യാറാവുമോ എന്നതാണ് നിര്‍ണായകചോദ്യം.
കോര്‍പ്പറേറ്റ് മേഖലയെ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോയാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുമെന്ന സന്ദേശമാണ് ജനപ്രിയ നയങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പങ്കുെവക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാനിടുയുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സാഹസത്തിന് മുതിരരുതെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്ന 2019 മുന്നില്‍ കണ്ടുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തയ്യാറെടുക്കുന്നതെന്നായിരുന്നു സൂചനകള്‍. മോദി സര്‍ക്കാറിന്റെ ഇടക്കാലബജറ്റ് കഴിഞ്ഞ ജൂണിലായിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റൈടുത്തതിന് ശേഷമുള്ള ആ ബജറ്റിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.
. കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനം ധനമന്ത്രിക്ക് ആശ്വാസം നല്‍കിയിരുന്നു. ഈ അവസരത്തിലാണ് ഡല്‍ഹിയിലെ അപ്രതീക്ഷിത പ്രഹരം. ഈ സാഹചര്യത്തില്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും ൈകയിലെടുക്കാനുള്ള പൊടിക്കൈകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.



1
DELHI UPDATE

 

ga