ബേദിയെയും ഷീലാ ദീക്ഷിതിനെയും ക്ഷണിച്ചുകൊണ്ട് മധുരപ്രതികാരം

Posted on: 12 Feb 2015

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് പുറമേ ബി.ജെ.പി. നേതാവ് കിരണ്‍ബേദിയെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും കെജ്രിവാള്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ മുന്‍ മുഖ്യമന്ത്രിയായ തന്നെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിക്കാത്തതിലുള്ള കെജ്രിവാളിന്റെ മധുരപ്രതികാരം കൂടിയാകുമത്.
കെജ്രിവാളിനെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിക്കാത്തത് വിവാദമായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരൊക്കെ ബി.ജെ.പി.യില്‍ ചേരട്ടെ, അപ്പോള്‍ ക്ഷണിക്കാം എന്നാണ് കിരണ്‍ബേദി മറുപടി നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കെ റിപ്പബ്ലിക് ദിനം കുളമാക്കാന്‍ ശ്രമിച്ചയാളാണ് കെജ്രിവാളെന്ന് ബി.ജെ.പി. നേതാക്കളും പറയുകയുണ്ടായി.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ്സും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ക്കണ്ടാവണം തങ്ങളെ എതിര്‍ത്ത കിരണ്‍ ബേദിയെയും ബി.ജെ.പി. തഴഞ്ഞ ഷീലാ ദീക്ഷിതിനെയും കെജ്രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് രാംലീലാ മൈതാനത്തേക്ക് ക്ഷണിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു തുടങ്ങിയവരെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.



1
DELHI UPDATE

 

ga