മാക്കന്റെ രാജി നേതൃത്വം അംഗീകരിക്കില്ല

Posted on: 12 Feb 2015

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സമ്പൂര്‍ണ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ നല്‍കിയ രാജി ഹൈക്കമാന്‍ഡ് അംഗീകരിക്കില്ല.
മാക്കന് പുറമേ പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ്ങ് ലൗലി, ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്നിവരും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇവരുടെ രാജിയും നേതൃത്വം അംഗീകരിക്കില്ലെന്നാണ് അറിയുന്നത്. ഡല്‍ഹിയിലെ തോല്‍വിക്ക്് കൂട്ടുത്തരവാദിത്വമാണെന്നും പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ മാത്രം ഉത്തരവാദികളായി കാണാനാവില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
മാക്കന്‍ ഉള്‍പ്പെടെയുള്ളവരോട് രാജി പിന്‍വലിക്കാന്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശിക്കുമെന്നാണ് സൂചന.



1
DELHI UPDATE

 

ga