
ന്യൂഡല്‍ഹി: ഒരാഴ്ച മുമ്പാണ് എ.എ.പി. അവരുടെ സര്‍വേഫലം പുറത്തുവിട്ടത്. പാര്‍ട്ടിക്ക് 51 സീറ്റും ബി.ജെ.പി.ക്ക് 15 സീറ്റുമാണ് ലഭിക്കുകയെന്ന് പത്രസമ്മേളനത്തില്‍ യാദവ് പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ഭുതമായിരുന്നു.
ബി.ജെ.പി.ക്ക് പതിനഞ്ചോ എന്ന് ഒരു മാധ്യമപ്രവര്‍ത്തക അദ്ഭുതപ്പെട്ട് ചോദിച്ചപ്പോള്‍ യോഗേന്ദ്ര യാദവ് പറഞ്ഞു ''അത്രയേ ഇനി ബാക്കിയുള്ളൂ''.
പക്ഷെ, യാദവിനുപോലും തെറ്റി. ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സകല സര്‍വേകളെയും എക്‌സിറ്റ് പോളുകളെയും കടത്തിവെട്ടിയാണ് ആം ആദ്മി പാര്‍ട്ടി ഉജ്ജ്വല വിജയം നേടിയത്.
ആം ആദ്മി പാര്‍ട്ടി തന്നെ നടത്തിയ സര്‍വേയിലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് പ്രവചിച്ചിരുന്നത്.
പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ കൂടിയായ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ എ.എ.പി.ക്ക് 51 സീറ്റുകളാണ് പറഞ്ഞത്. ഏറ്റവും അനുകൂല സാഹചര്യമാണെങ്കില്‍ ഇത് 57 വരെ പോകാമെന്നും യാദവ് പറഞ്ഞിരുന്നു. എന്നാല്‍, 70ല്‍ 67 സീറ്റും നേടിക്കൊണ്ട് എ.എ.പി. ചരിത്രം കുറിച്ചപ്പോള്‍ ബി.ജെ.പി.ക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റ്.
ഇ.ടി ടി.എന്‍.എസ്. സര്‍വേയില്‍ പരമാവധി 40, എ.ബി.പി. ന്യൂസ് നീല്‍സണ്‍ 35, ഇന്ത്യ ടുഡെസിസേറോ 3846, വീക്ക് 29 തുടങ്ങിയവയാണ് എ.എ.പി.ക്ക് പ്രവചിച്ചത്.
എന്നാല്‍, പ്രവചനങ്ങളൊന്നും യഥാര്‍ഥ ഫലത്തിന്റെ അടുത്തുപോലുമെത്തിയില്ല.