മിന്നും വിജയം

Posted on: 11 Feb 2015


നിയമസഭാതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സ്വന്തമാക്കിയത്.
സിക്കിമില്‍ എല്ലാ സീറ്റും (32) ജയിച്ച സിക്കിം സംഗ്രാം പാര്‍ട്ടിയുടേതാണ് ഏറ്റവും തിളക്കമാര്‍ന്ന വിജയം. 1991ല്‍ തമിഴ്‌നാട്ടില്‍ 234ല്‍ 225 സീറ്റ് നേടി എ.ഐ.എ.ഡി.എം.കെ. സഖ്യം വിജയമാഘോഷിച്ചു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ 221 സീറ്റു നേടിയ ഡി.എം.കെ. സഖ്യം അവര്‍ക്ക് ചുട്ടമറുപടി നല്‍കി. 2010ല്‍ ബിഹാര്‍ തൂത്തുവാരിയ ജനതാദള്‍ യൂണൈറ്റഡ്ബി.ജെ.പി. സഖ്യത്തിന്റേതാണ് (243ല്‍ 210) എടുത്തുപറയേണ്ട മറ്റൊരു വിജയം.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ 70 സ്ഥാനാര്‍ഥികളില്‍ 63 പേര്‍ക്കും കെട്ടിവെച്ച കാശ് പോയി. ബി.ജെ.പി.യുടെ മൂന്ന് പേരും ഇങ്ങനെ കാശ് നഷ്ടമായവരിലുള്‍പ്പെടുന്നു. ബി.ജെ.പി. ജയിച്ച മുസ്തഫാബാദ് മണ്ഡലത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായത്ഹം0.



1
DELHI UPDATE

 

ga