ചകിരി മുതല്‍ പട്ട് വരെ


ചിലന്തിവലകൊണ്ടൊരു കുപ്പായമുണ്ടാക്കിയാലോ? സംഗതി തമാശയല്ല കേട്ടോ, മഡഗാസ്‌കറിലെ വസ്ത്രനിര്‍മാതാവായ സൈമണ്‍ പിയേഴ്‌സ്, ഗോള്‍ഡന്‍ ഓര്‍ബ് സ്‌പൈഡര്‍ എന്നയിനം ചിലന്തിയുടെ വലയില്‍നിന്ന് വസ്ത്രമുണ്ടാക്കി. കാര്യം അത്ര എളുപ്പമായിരുന്നില്ല. പത്ത് ലക്ഷം ചിലന്തികളെ ശേഖരിച്ചു വളര്‍ത്തി അവയുടെ വലനാര് വേര്‍തിരിച്ചു. പ്രത്യേകതരം തറിയില്‍ വലനാരുകളെ നെയ്ത് പതിനൊന്ന് അടി നീളവും നാല് അടി വീതിയുമുള്ള വസ്ത്രമുണ്ടാക്കി. സ്വര്‍ണ നിറത്തിലുള്ള ഈ വസ്ത്രം ഇപ്പോള്‍ 'അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍' പ്രദര്‍ശന വസ്തുവായുണ്ട്. മനുഷ്യന്‍ നെയ്ത്ത് പഠിച്ചത് ചിലന്തികളില്‍ നിന്നാണെന്ന് ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസ്സ് പറഞ്ഞത് എത്ര ശരിയാണ്! പ്രകൃതിജന്യ നാരുകളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

കേരളത്തിന്റെ കയര്‍


നാളികേരത്തിന്റെ തൊണ്ട് അഴുക്കി തല്ലി റാട്ടുകളുപയോഗിച്ച്് പിരിച്ചെടുക്കുന്ന കയര്‍ പ്രധാനമായും കേരളത്തിന്റെ സംഭാവന യാണ്. ലിഗ്‌നിന്‍ എന്ന പദാര്‍ഥം നല്ല അളവി ലുള്ളതാണ് കയറിന്റെ ബലത്തിനു കാരണം. നന്നായി മൂത്ത തേങ്ങയില്‍നിന്ന് വേര്‍തി രിച്ചുണ്ടാക്കുന്ന കയര്‍ നാരും , മൂക്കാത്തവയില്‍നിന്ന് വേര്‍തിരിക്കുന്ന കയര്‍നാരുമുണ്ട് . വസ്ത്രനിര്‍മ്മാണത്തിനല്ല കയര്‍ ഉപയോഗിക്കുന്നത് എന്നു മാത്രം. മാറ്റുകളും അലങ്കാര സാധനങ്ങളും മുതല്‍ റബ്ബറുമായി കലര്‍ത്തി വാഹനങ്ങളുടെ അപ്പോള്‍സ്റ്ററി ചെയ്യാന്‍ വരെ കയര്‍ ഇന്നുപ യോഗിക്കുന്നു. ചെടി വളര്‍ത്താനുള്ള മാധ്യമ മായി ചകിരിച്ചോറ് ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഇന്ത്യയും ശ്രീലങ്കയുമാണ് കയറുത് പാദനത്തില്‍ മുമ്പിലുള്ളത്. സംസ്ഥാനങ്ങളെ ടുത്താല്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം.

വസ്ത്രങ്ങള്‍ക്ക് പരുത്തി


ലോകത്തേറെ പ്രിയമുള്ളതാണ് പരുത്തിയിലുണ്ടാക്കിയ വസ്ത്രങ്ങള്‍. പരുത്തിച്ചെടിയാണ് പരുത്തി നല്‍കുന്നത്. പരുത്തി കായ്കള്‍ മൂക്കുമ്പോള്‍ അവ പൊട്ടി ഒരു വെള്ള പന്തുപോ ലെ പരുത്തിനാര് പുറത്തു കാണപ്പെടും. ഇവ വേര്‍തിരിച്ച്, നാരിനെ യന്ത്രത്തറികള്‍ ഉപയോഗിച്ച് നെയ്ത് വസ്ത്രങ്ങളുണ്ടാ ക്കുന്നു.
പരുത്തി ഉത്പാദനത്തില്‍ ചൈന കഴിഞ്ഞാല്‍ ഇന്ത്യയ്ക്കാ ണ് സ്ഥാനം. സംസ്ഥാന ങ്ങളില്‍ ഒന്നാമത് ഗുജറാത്താണ്. അതു കഴിഞ്ഞാല്‍ മഹാരാഷ്ട്രയും പഴയ ആന്ധ്രാപ്രദേശും. കൃത്രിമ നാരുകളാ യ പോളിസ്റ്റര്‍, നൈലോണ്‍, റയോണ്‍ തുടങ്ങി യവയെ അപേക്ഷിച്ച് പരുത്തിക്ക് മെച്ചങ്ങള്‍ പലതുണ്ട്; പരുത്തിവസ്ത്രങ്ങള്‍ ത്വക്കില്‍ അലര്‍ജിയുണ്ടാക്കില്ല, നല്ല വായു സഞ്ചാരം അനുവദിക്കും, ചൂടില്‍നിന്ന് പ്രതിരോധി ക്കും.

ബംഗാളിന്റെ ചണനാര്


'സുവര്‍ണനാരെന്ന്' അറിയപ്പെടുന്ന ചണം (ഖുറവ), വൈറ്റ് ജൂട്ട് (*്ിരസ്ിുീ രമ്യീുാമിഹീ), ടോസ്സാ ജൂട്ട് (*്ിരസ്ിുീ ്ാഹറ്ിഹുീ) എന്നീ സസ്യങ്ങളുടെ തണ്ടില്‍ നിന്ന് വേര്‍തിരിക്കുന്ന നാരാണ്. കയറിനെപ്പോലെ ബലമുള്ള നാരാണിതും. മൂപ്പെത്തിയ ചണംചെടികളുടെ തണ്ട് കൂട്ടിക്കെട്ടി ചെറിയ ഒഴുക്കുള്ള വെള്ളത്തിലിട്ട് അഴുക്കുന്നു. തുടര്‍ന്ന് നാര് ഒഴികെയുള്ള മാംസളഭാഗം ചീകിമാറ്റി ഉണക്കിയാണ് ചണനാര് വേര്‍തിരിക്കുന്നത്. അലങ്കാരവസ്തുക്കളും ബാഗുകളും തൊട്ട് വസ്ത്രങ്ങളുണ്ടാക്കാന്‍ വരെ ചണനാര് ഉപയോഗിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ ബംഗ്ലാദേശ് കഴിഞ്ഞാല്‍ ഇന്ത്യയ്ക്കാണ് ചണ ഉത്പാദനത്തില്‍ സ്ഥാനം, സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളിനും.

പകിട്ടോടെ പട്ട്


പ്രകൃതിജന്യ നാരുകളില്‍ മുന്തിയ സ്ഥാനമാണ് പട്ടിന് . പട്ടുനൂല്‍പ്പുഴുക്കളുടെ ഉമിനീര്‍ഗ്രന്ഥിയില്‍നിന്നും സ്രവിക്കുന്ന മാംസ്യനാരാണ് പട്ട്. ഇതില്‍ 75 ശതമാനത്തോളം ഫൈബ്രോയിന്‍ എന്ന നാരും 25 ശതമാനത്തോളം സെറിസിന്‍ എന്ന പശയുമാണ്. പട്ടുനൂല്‍പ്പുഴുക്കളുടെ സമാധി ദശയിലുള്ള പുഴുക്കൂടുകള്‍ചൂടുവെള്ളത്തിലിട്ട് ഉള്ളിലെ പുഴുവിനെ കൊന്നശേഷമാണ് പട്ടുനാര് വേര്‍തിരിക്കുന്ന ത്. ഒരു പുഴുക്കൂടിനെ ചുറ്റിയിരിക്കുന്നത് ഒരു കിലോമീറ്ററോളം നീളമുള്ള ഒരു പട്ടുനാരാണ്. 2000 മുതല്‍ 3000 പുഴുക്കൂടില്‍ നിന്നുള്ള നാര് വേര്‍തിരി ച്ചാല്‍ 450 ഗ്രാമോളം പട്ടുനൂലുണ്ടാക്കാം. വാണിജ്യാടിസ്ഥാനത്തില്‍ അഞ്ചിനം പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തുന്നുണ്ട്; മള്‍ബെറി പട്ടുനൂല്‍പ്പുഴു തസ്സാര്‍ പട്ടുനൂല്‍പ്പുഴു , മൂഗാ പട്ടുനൂല്‍പ്പുഴു ഓക്ക് തസ്സാര്‍ പട്ടുനൂല്‍പ്പുഴു , ഇറി പട്ടുനൂല്‍പ്പുഴു . ഭാരതത്തില്‍ ഇവ അഞ്ചും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു, മാത്രമല്ല മള്‍ബെറി സില്‍ക്ക് ഉത്പാദനത്തിന്റെ 92 ശതമാനവും നമ്മുടെ സംഭാവനയാണ്. എല്ലായിനം സില്‍ക്കിന്റെ യും ആകെ ഉത്പാദ നമെടുത്താല്‍ ചൈന, ഇന്ത്യ, ഉസ്ബക്കിസ്താന്‍ എന്നിവയാണ് മുന്നില്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളെ ടുത്താല്‍ മള്‍ബെറി സില്‍ക്ക് ഉത്പാദനത്തില്‍ കര്‍ണാടകം, ആന്ധ്രാപ്രദേശ് (വിഭജനത്തിനു മുന്‍പ്), തമിഴ്‌നാട്, ജമ്മു കശ്മീര്‍, വെസ്റ്റ് ബംഗാള്‍ എന്നിവ യാണ് മുന്നില്‍. മറ്റു സില്‍ക്കിനങ്ങള്‍ ജാര്‍ഖ ണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയാണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്.

കശ്മീരിന്റെ സ്വന്തം 'കശ്മീരി'


ഏറ്റവും മുന്തിയ കമ്പിളികളില്‍ ഒന്നാണ് കശ്മീരി . കശ്മീര്‍ ഗോട്ട് എന്നയിനം ആടിന്റെ രോമമുപയോഗിച്ചാണ് കശ്മീരി കമ്പിളി ഉണ്ടാക്കുന്നത്. നല്ല മിനുസമുള്ളതും അതേസമയം നന്നായി ചൂട് പകരു ന്നതുമാണ് കശ്മീരിയിലു ണ്ടാക്കിയ ഷാളും സ്വെറ്ററുമൊ ക്കെ. ഒരു ജാക്കറ്റുണ്ടാ ക്കാന്‍ ആറ് കശ്മീര്‍ ആടുകളുടെ രോമം വേണ്ടിവരും. കശ്മീരി കമ്പിളി ഉപയോഗിച്ച് കശ്മീര്‍ താഴ്‌വരയില്‍ തന്നെയുണ്ടാക്കുന്ന 'പഷ്മീനാ' ലോകകമ്പോളത്തില്‍ ഏറെ പ്രിയമുള്ളതാ ണ്. ലോകത്ത് ചൈനയും മംഗോളി യയുമാണ് ഇതിന്റെ ഉത്പാദന ത്തില്‍ മുന്നിലുള്ളത്, അതുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയും ഇന്ത്യയും. സംസ്ഥാന ങ്ങളില്‍ ജമ്മു കശ്മീരി നാണ് ഒന്നാം സ്ഥാനം.

മിസ്സിന്റെ ഹെയര്‍ വെയര്‍


മനുഷ്യരുടെ മുടി ഉപയോഗിച്ചൊരു അടിപൊളി വസ്ത്രമുണ്ടാ ക്കിയാലോ? ഇംഗ്ലണ്ടിലെ ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഇത്തരമൊരു വസ്ത്രമുണ്ടാക്കി. മാത്രമല്ല സൗന്ദര്യമത്സരത്തില്‍ മിസ്സ് ഇംഗ്ലണ്ടായ ഹോളി ലയോണ്‍സ് എന്ന 18-കാരി ഇതണിഞ്ഞ് ക്യാറ്റ് വാക്ക് നടത്തുകയും ചെയ്തു.

പട്ടിനു പലനിറം


പട്ടുനൂല്‍പ്പുഴുക്കൂടില്‍ നിന്ന് വേര്‍തിരിക്കുന്ന പട്ടുനാരിന് വെള്ളയോ സ്വര്‍ണവര്‍ണമോ ആണ് ഉണ്ടാവുക. ഇതിനു പകരം പല നിറത്തിലുള്ള പട്ടുനാര് പുഴുക്കള്‍ ഉണ്ടാക്കിയാലോ? ജപ്പാനിലെ 'ട്രാന്‍സ് ജനിക് സില്‍ക്ക് വേം റിസര്‍ച്ച് സെന്റര്‍' ഇതിനുള്ള ശ്രമത്തിലാണ്. ജനിതകമാറ്റത്തിലൂടെ പച്ച, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള സില്‍ക്ക് നാര് ഉണ്ടാക്കുന്ന പട്ടുനുല്‍പ്പുഴുക്കളെ ഇവരുണ്ടാക്കി. ഈ നാരുകള്‍ ഇരുട്ടത്ത് തിളങ്ങുന്നവയുമാണ്.

ഗാന്ധിജിയുടെ ഖാദി


സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മജിയാണ് ഖാദി വസ്ത്രനിര്‍മാണം ഭാരതത്തില്‍ പ്രചരിപ്പിച്ചത്. പരുത്തിയാണ് ഖാദിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കൂടാതെ പട്ട്, കമ്പിളി എന്നിവയും ഉപയോഗിക്കുന്നു. ചര്‍ക്ക ഉപയോഗിച്ചാണ് ഖാദി വസ്ത്രങ്ങളുണ്ടാക്കാനുള്ള നൂല്‍ നൂല്‍ക്കുന്നത്. കൈത്തറികള്‍ ഉപയോഗിച്ചാണ് ഖാദി വസ്ത്രങ്ങള്‍ പ്രധാനമായും നെയ്‌തെടു ക്കുക. അതിനാല്‍ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദപരമാണ് ഖാദി. വേനലില്‍ ചൂടാകാത്തതിനാല്‍ ധരിക്കാനും സുഖമാണ്,

അബാക്കാ:

വാഴയുടെ കുടുംബത്തില്‍പ്പെട്ട മാനിലാ ഹെമ്പ് (ങുീമ റവന്ദറഹാഹീ) എന്ന സസ്യത്തിന്റെ തണ്ടില്‍നിന്ന് വേര്‍തിരിക്കുന്ന നാരാണ് അബാക്കാ. വസ്ത്രം മുതല്‍ സിഗരറ്റ് ഫില്‍റ്റര്‍ വരെയുണ്ടാക്കാനുപയോ ഗിക്കുന്നു. മെഴ്‌സിഡസ് ബെന്‍സ് കമ്പനി അബാക്കാ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങള്‍ ഉണ്ടാക്കിയിട്ടു ണ്ട്. ഫിലിപ്പീന്‍സാണ് അബാക്കാ ഉത്പാദനത്തില്‍ മുന്നില്‍.

അങ്കോറാ:

രോമാവൃതമായ മുയലിനമാണ് അങ്കോറാ. മിനുസമുള്ളതും ചൂട് പകരുന്നതുമായ വസ്ത്രങ്ങള്‍ ഇതുപയോഗിച്ചുണ്ടാക്കാം. ഉത്പാദനത്തില്‍ ചൈന മുന്നിലാണ്.

ഒട്ടകം:

ചെമ്മരിയാടിന്റെ രോമത്തില്‍നിന്ന് മാത്രമല്ല കമ്പിളിയുണ്ടാക്കുന്നത്. ഇരട്ടക്കൂനുള്ള ബാക്ട്രിയന്‍ ഒട്ടകത്തിന്റെ രോമമുപയോഗിച്ച് കൈയുറ, ഓവര്‍കോട്ട്, സ്വെറ്റര്‍, തൊപ്പി എന്നിവയൊക്കെ ഉണ്ടാക്കുന്നു. ചൈനയാണ് മുന്നില്‍. ഒട്ടകത്തിന്റെ കുടുംബത്തില്‍പ്പെട്ട അല്‍പ്പാക്കാ എന്ന മൃഗത്തിന്റെ രോമവും ഈ വിധം ഉപയോഗിക്കുന്നുണ്ട്. പെറുവാണ് ഇതേറ്റവുമധികം ഉത്പാദിപ്പിക്കുന്നത്.

ഫ്ലാക്‌സ്:


ഫ്ലാക്‌സ് ചെടിയുടെ നാരുപയോഗി ച്ചാണ് ലിനന്‍ വസ്ത്രങ്ങളും മറ്റുമുണ്ടാക്കു ന്നത്. പരുത്തിപോലെ സൗകര ്യ പ്രദമാണിവയും. യൂറോപ്യന്‍ യൂണിയനാണ് കൂടുതല്‍ ഉത്പാദിപ്പിക്കു ന്നത്.

മൊഹായിര്‍:

അങ്കോറാ ഇനം ആടുകളുടെ രോമമാണ് മൊഹായിര്‍ വസ്ത്രങ്ങളുടെ ഉറവിടം. കമ്പിളിപോലെ ഇതും പ്രിയമുള്ളതാണ്. തെക്കേആഫ്രിക്ക ഇത് ഏറ്റവുമേറെ ഉത്പാദിപ്പിക്കുന്നു.

റാമി:

റാമി അഥവാ ചൈനാ ഗ്രാസ്സ് എന്ന സസ്യത്തിന്റെ നാരാണിത്. വസ്ത്രനിര്‍മാണത്തിനുപയോഗിക്കുന്നു. ചൈനയാണ് മുന്നില്‍.

സിസ്സാല്‍:

കള്ളിച്ചെടിയായ അഗേവിന്റെ നാരാണിത്. കാര്‍പ്പറ്റുകള്‍ മുതല്‍ ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍വരെ ഉപയോഗിക്കുന്നുണ്ട്, ബ്രസീലാണ് ഒന്നാമത്.

കൈതയില കുപ്പായം

പഴത്തിനുവേണ്ടിയാണ് വളര്‍ത്തുന്നതെങ്കിലും കൈതച്ചക്കയുടെ ഇലനാര് വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. പൈനാ ഫൈബര്‍ എന്ന് ഇത്് അറിയപ്പെടുന്നു. ഫിലിപ്പീന്‍സിലാണ് ഇതേറ്റവുമധികം ഉണ്ടാക്കുന്നത്. 'ബാരോങ് തഗലോങ്' എന്നറിയപ്പെടുന്ന വിവാഹ വസ്ത്രം ഇതുപയോഗിച്ചുണ്ടാ ക്കുന്നു. കേരളത്തില്‍,

കൊടുങ്ങല്ലൂരുള്ള 'കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവല പ്പ്‌മെന്റ് സൊസൈറ്റി' കൈതയിലനാര് വാണിജ്യതോ തില്‍ ഉപയോഗിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വാഴനാരില്‍ നിന്ന് ബാഗു മുതല്‍ വസ്ത്രം വരെ ഉണ്ടാക്കുന്നു.

പട്ടിക്കുപ്പായമല്ല

വളര്‍ത്തു നായ്ക്കളുടെ രോമം ശല്യമാണെന്നു തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇതിനുവേണ്ടി ആള്‍ക്കാര്‍ ഓടിനടക്കുന്ന കാലം വരികയാണ്! ഈ രോമമുപ യോഗിച്ചും വസ്ത്രമുണ്ടാക്കാന്‍ തുടങ്ങ ിയി രിക്കുന്നു. മലയാളത്തില്‍ പട്ടിക്കുപ്പായം എന്നു പറയേ ണ്ടിവരുമെങ്കിലും ഇംഗ്ലീഷ് പേര് ഷിയെന്‍ ഗോറാ എന്നാണ്. കശ്മീരി കമ്പിളിപോലെ വിലപ്പെട്ടതാണ് ഇതും.
പട്ടുകുപ്പായം!