പെട്ടി പെട്ടി തപാല്‍പ്പെട്ടി
ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടി സ്ഥാപിച്ചത് പാരീസിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഡീവിലേയര്‍ എന്ന ഫ്രഞ്ചുകാരനാണ് ഇതിനു പിന്നില്‍.

1653 ല്‍ പാരീസ് നഗരത്തില്‍ ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു. പിന്നീട് 1829 ലാണ് ഫ്രാന്‍സില്‍ എല്ലായിടത്തുംതപാല്‍പെട്ടിയെത്തുന്നത്.

1842 ല്‍ പോളണ്ടില്‍ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ തപാല്‍പെട്ടി സ്ഥാപിച്ചു.

19ാം നൂറ്റാണ്ടിലാണ് ഏഷ്യയിലേക്ക് തപാല്‍പെട്ടി കടന്നുവരുന്നത്. ഹോങ് കോങ്ങിലാണ് ആദ്യമായി സ്ഥാപിച്ചത്. 1890 കളില്‍ സ്ഥാപിച്ച വിളക്കുകാലിനോട് കൂടി ഘടിപ്പിക്കപ്പെട്ട തപാല്‍പെട്ടികള്‍ 1990 കള്‍ വരെ ഉപയോഗിച്ചിരുന്നു.

1850 കളിലാണ് അമേരിക്കയില്‍ ആദ്യമായി തപാല്‍പെട്ടിയെത്തുന്നത്.

പല നിറങ്ങളില്‍ തപാല്‍പെട്ടി കാണപ്പെടുന്നു. ഇന്ത്യയില്‍ ഇവയുടെ നിറം ചുവപ്പാണെങ്കില്‍ അമേരിക്കയില്‍ നീലയും സൗദിയില്‍ മഞ്ഞയും നീലയും സിംഗപ്പൂരില്‍ വെള്ളയുമാണ്.

രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തപാല്‍പെട്ടികളുടെ നിറങ്ങള്‍വിളക്കുകാലുകളില്‍ ഘടിപ്പിച്ച ലാമ്പ് ബോക്‌സ്, പില്ലര്‍ ബോക്‌സ്, വാള്‍ ബോക്‌സ്, ലഡ്‌ലോ വാള്‍ ബോക്‌സ് എന്നിങ്ങനെ നാലുതരത്തിലാണ് തപാല്‍പെട്ടികള്‍ കണ്ടുവരുന്നത്.