ജ്വലിക്കുന്ന ചിന്തയാല്‍ മലയാളസാഹിത്യ വിമര്‍ശനത്തിലും രാഷ്ട്രീയ-സാമൂഹിക വിമര്‍ശനത്തിലും മൗലികമായ മുദ്രപതിപ്പിച്ച പ്രൊഫസര്‍ എം.എന്‍.വിജയന്‍ വിടപറഞ്ഞു. അധികാര രാഷ്ട്രീയത്തിന്റെ ഉരുക്കുമുഷ്ടിക്കെതിരെ ഉന്നതമായ ദര്‍ശനത്തിന്റെ പിന്‍ബലത്താല്‍ പ്രതിരോധമുയര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു വിജയന്‍മാഷ്. മലയാള സാഹിത്യമണ്ഡലത്തിലും, പില്‍ക്കാലത്ത് രാഷ്ട്രീയമണ്ഡലത്തിലും പ്രൊഫസര്‍ എം.എന്‍.വിജയന്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതാദര്‍ശങ്ങള്‍ വരുംകാലങ്ങളില്‍ മലയാളത്തിന് വെളിച്ചമാവാതിരിക്കില്ല.
പ്രിയപ്പെട്ട വിജയന്‍മാഷിനെ
സ്‌നേഹാദരപൂര്‍വം ഓര്‍മിച്ചുകൊണ്ട്
- മാതൃഭൂമി ബുക്‌സ്