
കൊച്ചി: പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന സ്ട്രൈക്കര്‍ മൈക്കിള്‍ ചോപ്ര േകരള ബ്ലാസ്റ്റേഴ്സിനു വേണ്ടി വെള്ളിയാഴ്ച കൊച്ചിയില്‍ കളത്തിലിറങ്ങിയേക്കും.
വ്യാഴാഴ്ച നടന്ന പരിശീലന മത്സരത്തില്‍ മൈക്കിള്‍ ചോപ്ര കളിച്ചതായും രണ്ടു ഗോളുകള്‍ നേടിയതായും പരിശീലകന്‍ ഡേവിഡ് െജയിംസ് പരിശീലനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിലെ ജയം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും ഇനിയുള്ള ഹോം മാച്ചുകളിലും വിജയം തുടരുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
കൊല്‍ക്കത്ത മികച്ച ടീമാണ്. അവരുടെ താരങ്ങള്‍ ഫോമിലുമാണ്. പക്ഷേ നല്ല പ്രതീക്ഷയില്‍ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുക. കൊച്ചിയിലെ കാണികളുടെ പിന്തുണ ഏറെ കരുത്ത് നല്‍കുന്നതായും െജയിംസ് കൂട്ടിച്ചേര്‍ത്തു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം എതിരാളികള്‍ക്കുണ്ടെങ്കിലും ജയം മാത്രമാണ് കളിയില്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് അന്റോണിയോ ലോപ്പസിന്റെ അഭിപ്രായം.