പുണെ എഫ്.സിയുടെ കരുത്ത് കളിക്കളത്തിലാകും തിരിച്ചറിയപ്പെടുക. ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗം ഡേവിഡ് ട്രെസഗെയെ മാറ്റിനിര്‍ത്തിയാല്‍ വന്‍തോക്കുകള്‍ ഇല്ല. എന്നാല്‍ മുന്നേറ്റവും പ്രതിരോധവും ശക്തമാണ്. മധ്യനിരയില്‍ പ്രതിഭാശാലികളുണ്ട്. മികച്ച റിസര്‍വ്വ് ബെഞ്ചിന്റെ അഭാവം ടീമിനെ ബാധിക്കാനിടയുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയുടെ സാങ്കേതിക സഹകരണവും ഫ്രാങ്കോ കൊളാബയെന്ന തന്ത്രശാലിയായ പരിശീലകനും പുണെക്ക് ലീഗില്‍ പ്രതീക്ഷ നല്‍കുന്നു. മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ടീമിന് സെമി ഉറപ്പിക്കാം. പ്രതിരോധമാണ് ടീമിന്റെ കരുത്ത്. കൊളംബിയന്‍ ദേശീയ ടീമിന് കളിച്ച ആന്ദ്രെ റാമിറസ്, ഇന്‍ര്‍മിലാന്‍, റെഗ്ഗീന തുടങ്ങിയ ടീമുകള്‍ക്ക് കളിച്ച ബ്രൂണോ സിറില്ലോ, ദക്ഷിണകൊറിയന്‍ താരം പാര്‍ക് ക്യൂവാങ് എന്നിവര്‍ പ്രതിരോധത്തില്‍ ശക്തരാണ്. ഇന്ത്യന്‍ താരങ്ങളായ ദീപക് ദേവ്‌റാനി, ധര്‍മ്മരാജ് രാവണന്‍, പ്രീതം കോട്ല്‍ എന്നിവരും പേരെടുത്തവരാണ്.
മുന്നേറ്റത്തില്‍ ട്രെസഗെയ്‌ക്കൊപ്പം ഇക്വറ്റോറിയല്‍ ഗുനിയയുടെ ഇവാന്‍ ബോലാഡോ പലാഷ്യസ് ഉണ്ടാകും. എല്‍ച്ചെ, റേസിങ് സ്റ്റാന്‍ഡര്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് ബൂട്ട് കെട്ടിയ പലാഷ്യസ് ട്രെസെഗക്കൊപ്പം ചേരുമ്പോള്‍ മുന്നേറ്റം മൂര്‍ച്ചയുളളതാകും. ഇന്ത്യന്‍ താരം ജാക്വിം അബരാഞ്ചസാണ് മറ്റൊരു സ്‌ട്രൈക്കര്‍. മികച്ച റിസര്‍വ്വ് സ്‌ട്രൈക്കര്‍മാരുടെ അഭാവം മാനേജ്‌മെന്റ ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.
ടീമിന്റെ ദുര്‍ബലമായ കണ്ണി മധ്യനിരയാണ്. കൊളംബിയക്കാരന്‍ ഓമര്‍ ആന്ദ്രെ റോഡ്രിഗസ്, ബുര്‍ക്കിനഫാസോക്ക് കളിച്ചിട്ടുളള സെയ്ദു മാഡി പെനന്‍ഡിഗുരി, എന്നിവരാണ് ടീമിനെ മുന്നോട്ടു നയിക്കേണ്ടവര്‍. സെയ്ദു മാഡി പരിചയസമ്പന്നനാണ്. എന്നാല്‍ ആന്ദ്രെ റോഡ്രിഗസിന്റെ കളിമികവ് കണ്ടറിയണം. മികച്ച ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍മാര്‍ ടീമിലുണ്ടെന്നത് ഗുണകരമാണ്.
കഴിഞ്ഞ ഐ ലീഗിലെ മികച്ച മധ്യനിരക്കാരനായ അശുതോഷ് മേത്ത, ലെനി റോഡ്രിഗസ്, വെറ്ററന്‍ താരം മെഹ്‌റാജുദ്ദീന്‍ വാഡു, ഇസ്രായേല്‍ ഗുരുങ്, മനീഷ് മെയ്ത്താനി എന്നിവര്‍ പോരാളികളാണ്. എന്നാല്‍ വന്‍കിട ടീമുകളുമായി കളിക്കാനുളള സംഘബലം മധ്യനിര ആര്‍ജ്ജിക്കേണ്ടതുണ്ട്.
ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ആശങ്കപ്പെണ്ടേതില്ല. യുവന്റസ്, നാപ്പോളി, യുഡീനസ്, റെഗ്ഗീന തുടങ്ങിയ ഇറ്റലിയിലെ മുന്‍നിര ക്ലബ്ബുകളുടെ വലകാത്ത ഇമ്മാനുവല്‍ ബെല്ലാര്‍ഡി ബാറിന് കീഴില്‍ വിശ്വസ്തനാകും.
ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ അരീന്ദം ഭട്ടാചാര്യയും ലളിത് ഥാപ്പയും ചേരുന്നതോടെ ഈ ഡിപ്പാര്‍ട്ട്‌മെന്റ ് കരുത്തുറ്റതാകും. മികച്ച രീതിയില്‍ നടക്കുന്ന ക്യാമ്പാണ് പുണെയുടേത്. ഇത് കളിക്കളത്തില്‍ ടീമിന് ഗുണകരമാകാന്‍ സാധ്യതയുണ്ട്.
ഉടമ:
സല്‍മാന്‍ഖാന്‍ വാര്‍ധ്വാന്‍ ഗ്രൂപ്പ്
മാര്‍ക്യുതാരം:
ഡേവിഡ് ട്രെസഗെ
കോച്ച്:
ഫ്രാങ്കോ കൊളാബ
സാങ്കേതിക സഹായം:
ഫിയോറെന്റീന ക്ലബ്ബ് (ഇറ്റലി)
ഹോം ഗ്രൗണ്ട്:
ബാലെവാഡി സ്‌റ്റേഡിയം, പുണെ