ഐ പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് മാതൃകയാണ് സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് പിന്തുടരുന്നത്. അലസാന്‍ഡ്രോ ഡെല്‍ പീറോയെന്ന സൂപ്പര്‍ താരത്തെ മാറ്റിനിര്‍ത്തിയാല്‍ അറിയപ്പെടുന്ന താരങ്ങള്‍ ടീമില്‍ കുറവ്. എന്നാല്‍ മികച്ച യുവതാരങ്ങളുടെ സാന്നിധ്യം. മുന്നേറ്റത്തില്‍ ഡാനിഷ് ജോഡികള്‍. പരിചയസമ്പന്നായ ഡച്ച് പരിശീലകന്‍ ഹാം വാന്‍ വെല്‍ദോവന്‍ എന്നിവര്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയേക്കാം.
കടലാസില്‍ കരുത്തരല്ല ഡല്‍ഹി ടീം. മറ്റുടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെമിഫൈനലില്‍ എത്താന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെടുന്നുമില്ല. എന്നാല്‍ കളിയെ മാറ്റിമറിക്കാന്‍ കഴിയുന്ന ഡെല്‍പീറോയുടെ സാന്നിധ്യം ഡല്‍ഹിയെ കറുത്ത കുതിരകളാക്കി മാറ്റിയേക്കാം.
മുന്നേറ്റമാണ് ഡല്‍ഹിയുടെ കരുത്ത്. ഇറ്റാലിയന്‍ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ഡെല്‍പീറോക്ക് പുറമെ ഡെന്‍മാര്‍ക് ദേശീയ ടീമില്‍ കളിച്ചിട്ടുളള മാറ്റസ് ജങ്കര്‍, മോര്‍ട്ടന്‍ ഷൗബോ എന്നിവര്‍ കരുത്തരാണ്. ഷൗബോ വെസ്റ്റ് ബ്രോവിച്ച്, റയല്‍ സോസിഡാഡ് എന്നിവയ്ക്ക് കളിച്ചിട്ടുണ്ട്. മുന്നേറ്റത്തില്‍ ഡെല്‍പീറോക്കൊപ്പം ഓളം സൃഷ്ടിക്കാന്‍ ഇവര്‍ക്കാവും. ഇന്ത്യന്‍ യുവതാരം മനന്‍ദീപ് സിങ്ങ് മികച്ച പകരക്കാരനുമാണ്.
പ്രതിരോധത്തിന്റെ കാര്യത്തിലാണ് ആശങ്കപ്പെടേണ്ടത്. പോര്‍ച്ചുഗല്‍ താരമായ ഹെന്റിക്വ ഒളിവേര ഡയസ്, ബെല്‍ജിയത്തില്‍ നിന്നുളള വിം റേയ്‌മേക്കേഴ്‌സ് എന്നിവരാണ് വിദേശ താരങ്ങള്‍. ഇരുവരും അത്ര പ്രശസ്തരല്ല. ഇന്ത്യന്‍ താരങ്ങളില്‍ ഗോവിന്‍ സിങ്ങ്, നോബ സിങ്ങ്, സൗവിക് ഘോഷ്,അന്‍വര്‍ അലി, എന്നിവര്‍ ശരാശരിക്കാരാണ്.
മധ്യനിരയില്‍ സ്‌പെയിനില്‍ നിന്നുളള ബ്രൂണോ എര്യാസ്, ബ്രസീലുകാരന്‍ ഗുസ്താവോ സാന്റോസ്, ചെക്ക് താരം പവേല്‍ എലിസ് എന്നിവരാണുളളത്. ഇതില്‍ ബ്രൂണോ സെവിയ്യ അടക്കമുളള ടീമുകളില്‍ കളിച്ചിട്ടുണ്ട്.
ആദില്‍ ഖാന്‍, സൗവിക് ചക്രവര്‍ത്തി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് തുടങ്ങിയ മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം മധ്യനിരയ്ക്ക് ഗുണകരമാകും.
ഗോള്‍കീപ്പര്‍മാര്‍ മികച്ചതാണ്. ഉയരം കൂടിയ ഗോള്‍കീപ്പര്‍ എന്ന ബഹുമതിയുളള ക്രിസ്റ്റോഫ് വാന്‍ ഹൗട്ട്, മാരക് ചെക്ക് എന്നിവര്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുളളവരാണ്. ഇരുവരും പരിചയസമ്പന്നരാണ്. ഇന്ത്യന്‍ യുവ ഗോളി ജാഗ്‌രൂപ് സിങും ചേരുമ്പോള്‍ ബാറിനു കീഴില്‍ ആശങ്കകളൊഴിയും.
സൂപ്പര്‍ ലീഗിലെ നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്കുളള വീര്യം ഡല്‍ഹി ടീമിനില്ല. തുടക്കത്തില്‍ ആളിക്കത്തിയതിന് ശേഷം തളര്‍ന്നുപോകാനാണ് സാധ്യത.
പ്രതിരോധത്തിലും മധ്യനിരയിലും മികച്ച വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്യാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഉടമ:
ഡെന്‍ നെറ്റ് വര്‍ക്ക്
മാര്‍ക്യുതാരം:
അലസാന്‍ഡ്രോ ഡെല്‍പീറോ
മാനേജര്‍:
ഹാം വാന്‍ വെല്‍ദോവന്‍
കോച്ച്:
ഹാം വാന്‍വെല്‍ദോവന്‍ (ഹോളണ്ട്)
സാങ്കേതിക സഹായം:
ഫെയ്‌നൂര്‍ദ്ദ് (ഹോളണ്ട്)
ഹോം ഗ്രൗണ്ട്:
ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഡല്‍ഹി