വിശാഖപട്ടണം: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് രൂപവത്കരിച്ച 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ നാല് പുതുമുഖങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവരെ ഒഴിവാക്കി. പകരം ബംഗാളില്‍നിന്ന് മുഹമ്മദ് സലീം, ഹന്നന്‍ മുള്ള എന്നിവര്‍ പി.ബി.യിലെത്തി. തമിഴ്‌നാട്ടില്‍നിന്ന് കെ. വരദരാജനെ ഒഴിവാക്കി. പകരം പാര്‍ട്ടി സെക്രട്ടറി ജി. രാമകൃഷ്ണനും ഒപ്പം സുഭാഷിണി അലിയുമാണ് പി.ബി.യില്‍ ഇടംപിടിച്ച മറ്റ് രണ്ടുപേര്‍. സുഭാഷിണി അലി കൂടി വരുന്നതോടെ വൃന്ദാ കാരാട്ട് ഉള്‍പ്പെടെ പി.ബി.യില്‍ വനിതാപ്രാതിനിധ്യം രണ്ടായി.
പി.ബി. അംഗങ്ങള്‍
1. സീതാറാം യെച്ചൂരി(ജനറല്‍ സെക്രട്ടറി)
2. പ്രകാശ് കാരാട്ട്
3. എസ്. രാമചന്ദ്രന്‍പിള്ള
4. ബിമന്‍ ബസു
5. മണിക് സര്‍ക്കാര്‍
6. പിണറായി വിജയന്‍
7. ബി.വി. രാഘവുലു
8. കോടിയേരി ബാലകൃഷ്ണന്‍
9. എം.എ. ബേബി
10. സൂര്യകാന്ത മിശ്ര
11. എ.കെ. പത്മനാഭന്‍
12. വൃന്ദാ കാരാട്ട്
13. മുഹമ്മദ് സലീം
14. സുഭാഷിണി അലി
15. ഹന്നന്‍ മുള്ള
16. ജി. രാമകൃഷ്ണന്‍