വിശാഖപട്ടണം: സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സീതാറാം യെച്ചൂരി പ്രസംഗിച്ചത് മൂന്ന് ഭാഷകളില്‍.
ഇംഗ്ലീഷില്‍ അനായാസം തുടങ്ങിയ പ്രസംഗം പിന്നീട് പൊളിറ്റ് ബ്യൂറോയിലെ പുതുമുഖമായ മുഹമ്മദ് സലീമിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഹിന്ദിയിലേക്ക് മാറ്റി. പിന്നീടത് ആന്ധ്ര പ്രതിനിധികളുടെ ആവശ്യപ്രകാരം തെലുങ്കിലായി. ബംഗാളിയിലും പ്രസംഗിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ആ ഭാഷ അറിയാമായിരുന്നിട്ടും സ്‌നേഹപൂര്‍വം ആ അഭ്യര്‍ഥന അദ്ദേഹം നിരസിച്ചു.
യെച്ചൂരിയുടെ ത്രിഭാഷാ പ്രസംഗത്തെ എസ്. രാമചന്ദ്ര പിള്ളയ്ക്കുള്ള പരോക്ഷമറുപടിയായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍ എസ്.ആര്‍.പി.ക്ക് ഹിന്ദിയിലുള്ള പ്രാവീണ്യക്കുറവും ചര്‍ച്ചയായിരുന്നു. ജനറല്‍ സെക്രട്ടറിയാവാന്‍ ഹിന്ദി പ്രാവീണ്യം അനിവാര്യമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം പരിഗണിക്കുമെന്നായിരുന്നു യെച്ചൂരി മറുപടി നല്‍കിയത്.