അടവുനയം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് കേരള ഘടകം

Posted on: 15 Apr 2015

വിശാഖപട്ടണം: അടവുനയം രൂപവത്കരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് സി.പി.എം കേരള ഘടകം. വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയ അവലോകന രേഖ സംബന്ധിച്ച പൊതുചര്‍ച്ചയിലാണ് കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച വി വി ദക്ഷിണാമൂര്‍ത്തി ഈ ആവശ്യം ഉന്നയിച്ചത്.

പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടവുനയം രൂപവത്കരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മുന്നണി വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ അടക്കമുള്ളവ നടക്കുന്നതിനിടെ സംസ്ഥാന ഘടകത്തില്‍ ആവശ്യത്തിന് പ്രാധാനം ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു. അടവുനയത്തില്‍ പാളിച്ച പറ്റിയതായി പി രാജീവും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.



1

 

ga