വിശാഖപട്ടണം: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആദ്യചര്‍ച്ച രാഷ്ട്രീയ അടവുനയത്തില്‍. കേരളത്തില്‍ നിന്നുള്ള നാലു പേര്‍ പൊതുചര്‍ച്ചയില്‍ സംസാരിക്കും. വി.വി. ദക്ഷിണാമൂര്‍ത്തി, പി.രാജീവ്, ടി.എന്‍. സീമ, എം.ബി. രാജേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച അടവുനയ അവലോകന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഗ്രൂപ്പുതിരിഞ്ഞ് ചര്‍ച്ച നടത്തി. പൊതുചര്‍ച്ച ബുധനാഴ്ച പൂര്‍ത്തിയാവും. വ്യാഴാഴ്ച മറുപടിയുണ്ടാവും.