ഇന്ത്യന്‍ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയ്ക്ക് റോയല്‍ സൊസൈറ്റിയുടെ ആദരം

Posted on: 22 Jul 2013



ലണ്ടന്‍: ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി സംഘടപ്പിക്കുന്ന പ്രദര്‍ശനത്തില്‍ മാഡം ക്യൂറിക്കൊപ്പം ഇന്ത്യന്‍ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയുടെ ചിത്രവും. ലോകപ്രശസ്തരായ വനിതാശാത്രജ്ഞരുടെ സംഭാവനകള്‍ മാനിച്ച് നടത്തുന്ന പ്രദര്‍ശനത്തിലാണ് സുനേത്രയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ജനിച്ച സുനേത്ര ഇപ്പോള്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ തിയററ്റിക്കല്‍ എപ്പിഡമിയോളജിയിലെ പ്രൊഫസറാണ്.

മാഡം ക്യൂറിക്ക് പുറമേ എല്‍സി വിദ്ദോവ്‌സണ്‍, സിറ്റ മാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്. ആദ്യമായാണ് റോയല്‍ സൊസൈറ്റി ഇത്തരമൊരു പ്രദര്‍ശനം ഒരുക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്ന് സുനേത്ര പറഞ്ഞു. സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അവര്‍ അഞ്ച് നോവലുകളും എഴുതിയിട്ടുണ്ട്.
TAGS:


Stories in this Section