കൊച്ചി മെട്രോക്ക് 462 കോടി

Posted on: 17 Feb 2014

ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് ഇടക്കാല ബജറ്റില്‍ 462.17 കോടി വകയിരുത്തി. കേരളത്തിന്റെ നികുതിവിഹിതം 9,101.58 കോടി രൂപയാണ്. ഇത് മൊത്തം കേന്ദ്രവിഹിതത്തിന്റെ 2.341 ശതമാനം വരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,632.9 കോടി രൂപയുടെ വര്‍ധനയുണ്ട്. 2013-14-ല്‍ നികുതി വിഹിതം 7,468. 68 കോടി രൂപയായിരുന്നു.

കൊച്ചി മെട്രോ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്ന 462.17 കോടി രൂപയില്‍ 233.43 കോടി കേന്ദ്ര ഓഹരിയും 228.74 കോടി രൂപ വായ്പയുമാണ്. കഴിഞ്ഞ ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപയാണ് നീക്കിവെച്ചത്. പിന്നീട് ഇത് 140 കോടിയായി പുതുക്കി. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. നാളികേര വികസന ബോര്‍ഡ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, എച്ച്.എം.ടി. എന്നിവയ്ക്കും ബജറ്റില്‍ തുകയില്ല.





 

ga