ന്യൂഡല്‍ഹി: സന്തുലിതവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം വെളിവാക്കുന്നതുമായ ഇടക്കാല ബജറ്റാണ് ധനമന്ത്രി ചിദംബരം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. പത്തുവര്‍ഷത്തെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഔചിത്യത്തോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യാനുപാതം തിരിച്ചറിഞ്ഞ് യുവാക്കളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസ വായ്പയെക്കുറിച്ചും വിഭവശേഷി വികസനത്തെക്കുറിച്ചുമുള്ള പ്രഖ്യാപനങ്ങള്‍. സൈനികരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.