ചിലകാര്യങ്ങള്‍ ന്യായീകരിക്കാനും ചിലവ ഊതിപ്പെരുപ്പിക്കാനുമുള്ള ശ്രമം മാത്രമാണ് ബജറ്റിലുള്ളതെന്ന് സി.പി.ഐ. നേതാവ് ഡി.രാജ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ക്കും വളത്തിനുമുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വന്നാലും ഇത് വെല്ലുവിളിയായിരിക്കും. ശക്തമായ സമ്പദ് വ്യവസ്ഥയല്ല ധനമന്ത്രി ബാക്കിവെക്കുന്നത്. തിരഞ്ഞെടുപ്പിനായി ചില വിദ്യകള്‍ കാട്ടിയിട്ടുണ്ടെങ്കിലും ജനം ഇതു തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വാഗ്‌ധോരണി കൊണ്ട് ജനങ്ങളെ പറ്റിക്കാമെന്ന് കരുതരുതെന്നും രാജ പറഞ്ഞു.