വാക്കുപാലിച്ചു-ആന്റണി

Posted on: 17 Feb 2014

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലൂടെ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമായെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. യു.പി.എ. സര്‍ക്കാര്‍ പട്ടാളക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചു.വര്‍ഷങ്ങളായി സൈനികര്‍ നടത്തിവന്ന പോരാട്ടത്തിന്റെ അന്തിമവിജയമാണ് ബജറ്റിലുണ്ടായത്. 2006, 2010, 2012 എന്നീ വര്‍ഷങ്ങളില്‍ മൂന്നുതവണയായി നടപ്പാക്കിയ പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെയാണ് ഒരു റാങ്ക് ഒരേ പെന്‍ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തത്. ഇപ്പോള്‍ അത് പൂര്‍ണമായി. പട്ടാളക്കാര്‍ക്ക് ആഹ്ലാദകരമായ ബജറ്റാണിത്. ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും ആന്റണി അറിയിച്ചു.




 

ga