ജനങ്ങള്‍ക്ക് ഒന്നുമില്ല -ബി.ജെ.പി.

Posted on: 17 Feb 2014

വിടവാങ്ങല്‍ ബജറ്റായിട്ടും ജനങ്ങള്‍ക്കായി ഒന്നും വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇത് യഥാര്‍ഥ ബജറ്റല്ല. എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാറിന്റെ വിടവാങ്ങലാണിത്. സര്‍ക്കാറിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാന്‍ ലോക സമ്പദ് വ്യവസ്ഥയുടെ ശതമാനക്കണക്കുകള്‍ക്കുപിന്നില്‍ ഒളിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് ജാവ്‌ദേക്കര്‍ കുറ്റപ്പെടുത്തി. അമേരിക്കയെപ്പോലുള്ള വലിയ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതിന് ഒരു പ്രസക്തിയുമില്ല. വിലക്കയറ്റവും അഴിമതിയുമാണ് ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്നത്. അതിനവര്‍ക്ക് മറുപടിയില്ല-അദ്ദേഹം പറഞ്ഞു.




 

ga