ധനക്കമ്മി നികത്താന്‍ 4.57 ലക്ഷം കോടി കടമെടുക്കുന്നു

Posted on: 17 Feb 2014

ന്യൂഡല്‍ഹി: ധനക്കമ്മി നികത്തുന്നതിന് 4. 57 ലക്ഷം കോടി രൂപ വരുന്ന സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ കടമെടുക്കും. നടപ്പ് സാമ്പത്തിക വര്‍ഷം വരവും ചെലവും തമ്മിലുള്ള അന്തരം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി.) 4.6 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ കണക്കുകളെക്കാള്‍ 11,580 കോടി രൂപ കുറവാണിത്. 2013-14 കാലഘട്ടത്തില്‍ 4,68,902 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. വരുന്ന സാമ്പത്തിക വര്‍ഷം 4,57,321 കോടി രൂപയാണ് സര്‍ക്കാര്‍ വിപണിയില്‍ നിന്ന് സംഘടിപ്പിക്കുന്നത്.




 

ga