തൊഴില്‍ശേഷിക്ക് 1000 കോടി

Posted on: 17 Feb 2014

ന്യൂഡല്‍ഹി: ദേശീയ തൊഴില്‍ വൈദഗ്ധ്യ പദ്ധതിക്കായി ഇടക്കാലബജറ്റില്‍ 1000 കോടിരൂപ കൂടി വകയിരുത്തി. 2013 ആഗസ്തില്‍ തുടങ്ങിയ ദേശീയ വൈദഗ്ധ്യ പരിശീലന-ധനസഹായ പദ്ധതിക്കുകീഴില്‍ ഇതിനകം 1,68,043 യുവാക്കള്‍ ചേര്‍ന്നതായി ധനമന്ത്രി അറിയിച്ചു. ഇതില്‍ 77,710 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി.

ഇരുപത്തിനാല് തൊഴില്‍രംഗങ്ങളിലെ സ്‌കില്‍കൗണ്‍സിലുകളും 442 പരിശീലകരും 17 വിലയിരുത്തല്‍ ഏജന്‍സികളും പദ്ധതിയില്‍ ഇതിനകം പങ്കാളികളായി. 204 തൊഴിലവസരങ്ങളില്‍ അന്തിമതീരുമാനമായി. 2013-14 സാമ്പത്തികവര്‍ഷം നീക്കിവെച്ച ആയിരംകോടിരൂപ വൈദഗ്ധ്യവികസന വികസനത്തിനുള്ള ട്രസ്റ്റിലേക്ക് മാറ്റും.




 

ga