ന്യൂഡല്‍ഹി: 2009 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിദ്യാഭ്യാസ വായ്പകളുടെയും പലിശയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പഠനകാലത്തെയും ജോലി ലഭിക്കുന്നതുവരേയുമുള്ള പലിശയ്ക്കാണ് ഇതു ബാധകം. ഒന്‍പത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വായ്പയ്ക്കുള്ള പലിശ ഏറ്റെടുക്കുക വഴി 2600 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷമേറ്റെടുക്കുക. ഇത് ഈ സാമ്പത്തികവര്‍ഷം തന്നെ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തന്റെ മുന്‍ഗാമി പ്രണബ് മുഖര്‍ജിക്ക് പറ്റിയ അബദ്ധം പരിഹരിക്കുകയായിരുന്നു ധനമന്ത്രി. 2009 ഏപ്രില്‍ ഒന്നുമുതലുള്ള വിദ്യാഭ്യാസവായ്പയുടെ പഠനകാലത്തെ പലിശ ബാധ്യത 2009-10ലെ ബജറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ 2009 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം നല്‍കിയിരുന്നില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കി.
പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് 2013 ഡിസംബര്‍ 31 വരെയുള്ള വായ്പകളുടെ മിച്ചമുള്ള പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നാല്‍ 2014 ജനവരി ഒന്നു മുതലുള്ള പലിശയ്ക്ക് ഈ തീരുമാനം ബാധകമല്ല.