ഇടക്കാല ബജറ്റിലും കേരളത്തിന്റെ ആവശ്യങ്ങള്‍ യു.പി.എ. സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സി.പി.എം. ലോക്‌സഭാ ഉപനേതാവ് പി.കരുണാകരന്‍ എം.പി. കുറ്റപ്പെടുത്തി.
റബ്ബര്‍ വിലത്തകര്‍ച്ച നേരിടാന്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുക, ഐ.ഐ.ടി, കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പലിശരഹിത പ്രത്യേക പാക്കേജ്, പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം, പ്രവാസി സംരക്ഷണം ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
കള്ളപ്പണം കണ്ടെത്താനുള്ള പ്രായോഗിക നടപടികളൊന്നുമില്ല. ചെറിയ കാറുകള്‍, ബൈക്ക്, മൊബൈല്‍ഫോണ്‍ എന്നിവയ്ക്ക് എക്‌സൈസ് തീരുവ കുറച്ചത് സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയല്ല, പലിശ എഴുതിത്തള്ളുകയാണ് വേണ്ടത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളതെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.