ഹൃദയംപൊട്ടി ഹിമാലയ താഴ്‌വരര

Posted on: 28 Apr 2015

കാഠ്മണ്ഡു: ഹൃദയം നടുക്കുന്ന കാഴ്ചയാണ് നേപ്പാളിലെങ്ങും. വന്‍ സ്‌ഫോടനമുണ്ടായ പ്രതീതി. 66 ലക്ഷം പേരെ ഭൂചലനം ബാധിച്ചെന്നാണ് യു.എന്‍. കണക്ക്. ദുരന്തത്തില്‍ 5664 പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ നേപ്പാളിലൊഴികെ രാജ്യത്തെ 26 ജില്ലകളിലും ഭൂചലനം കനത്തനാശം വിതച്ചു. വിനോദസഞ്ചാരം മുഖ്യവരുമാനമായ രാജ്യത്തെ ഭൂചലനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയേക്കും.

പത്തുദിവസത്തേക്ക് രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് 50 കോടി രൂപ നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുതക്കാലുകള്‍ കടപുഴകിയതിനാല്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും 28 മണിക്കൂറായി പൂര്‍ണമായും ഇരുട്ടിലാണ്.

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുത്തേക്കും. ദുരന്തമേഖലകളിലുള്ളവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. കെടുതികള്‍ മറികടക്കുന്നതിന് നേപ്പാള്‍ ലോകരാഷ്ട്രങ്ങളുടെ അടിയന്തരസഹായം തേടി.





1
nepal

 

ga