1934 ജനവരി 15: നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 8 ആയിരുന്നു തീവ്രത. ബിഹാര്‍-നേപ്പാള്‍ ഭൂകമ്പം എന്നറിയപ്പെട്ട ഇതില്‍ ഇന്ത്യയിലും നേപ്പാളിലുമായി 16,000-ത്തിലേറെപ്പേര്‍ മരിച്ചു.
1980 ജൂലായ് 29: നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 6.5 തീവ്രതയില്‍. നൂറിലേറെപ്പേര്‍ മരിച്ചു.
1988 ആഗസ്ത് 20: നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ 6.8 തീവ്രതയില്‍. ഇരുരാജ്യങ്ങളിലുമായി ആയിരത്തിലേറെ മരണം. പ്രകമ്പനം വിവിധ ഇത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മ്യാന്‍മറിലും ബംഗ്ലാദേശിലും അനുഭവപ്പെട്ടു.
2011 സപ്തംബര്‍ 18: 6.9 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളിലും ഇന്ത്യയിലുമായി 16 പേര്‍ മരിച്ചു.
993, 1994, 2001, 2003 വര്‍ഷങ്ങളില്‍ നേപ്പാളിന്റെ പടിഞ്ഞാറല്‍ മേഖലയില്‍ ചെറുചലനങ്ങളുണ്ടായി. ആള്‍നാശം കാര്യമായുണ്ടായില്ലെങ്കിലും ലക്ഷക്കണക്കിന് കെട്ടിടങ്ങള്‍ തകരുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.