ന്യൂഡല്‍ഹി: ഹിമാലയം ആദ്യമായി കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ മകന്‍ ജമ്ലിങ്ങിന്റെ നേതൃത്വത്തില്‍ ഹിമാലയം കീഴടക്കാന്‍ പുറപ്പെട്ട ഇന്ത്യക്കാരായ വനിതകളടങ്ങിയ സംഘം സുരക്ഷിതര്‍.
നേപ്പാളിലെ വടക്ക്കിഴക്കന്‍ ഗ്രാമമായ തെങ്‌ബോച്ച് ഗ്രാമത്തിലാണ് രക്ഷാപ്രവര്‍ത്തകരെ കാത്ത് സംഘം കഴിയുന്നത്. 'നിങ്ങളുടെ ഹിമാലത്തെ നിറയ്ക്കൂ' പരിപാടിയുടെ ഭാഗമായാണ് 17 ദിവസത്തെ പര്‍വതാരോഹണത്തിന് സംഘം പുറപ്പെട്ടത്. ശനിയാഴ്ച ഭൂകമ്പം ഉണ്ടായതു മുതല്‍ സംഘം തെങ്‌ബോച്ച് ഗ്രാമത്തിലാണ് കഴിയുന്നത്.
സംഘാംഗങ്ങള്‍ എല്ലാം സുരക്ഷിതരാണെന്ന് പര്‍വതാരോഹണത്തിന് നേതൃത്വം നല്‍കുന്ന മെര്‍ക്കുറി ഹിമാലയന്‍ എക്‌സ്‌പ്ലോറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇവരെ കാഠ്മണ്ഡുവിലെത്തിക്കാന്‍ നേപ്പാള്‍ എംബസി, ഇന്ത്യന്‍ വ്യോമസേന എന്നിവയുടെ സഹായം തേടിയതായി സ്ഥാപനത്തിന്റെ സി.ഇ.ഒ. അക്ഷയ് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 20-നാണ് സംഘം ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്.