കാഠ്മണ്ഡു: ആറ് പതിറ്റാണ്ടുമുമ്പുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞതാണ് കാഠ്മണ്ഡുവിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ധാരഹാര ഗോപുരം. വീണ്ടും പണിതുയര്‍ത്തിയ ഈ ഒമ്പതുനില ഗോപുരം 2005-ല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു.
ഉയരം 61.88 മീറ്റര്‍. 213 പടികളുള്ള പിരിയന്‍ കോണി. എട്ടാംനലയില്‍ വൃത്താകാരത്തിലുള്ള മട്ടുപ്പാവ്. കാണ്ഠ്മണ്ഡു താഴ്വരയുടെ മനോഹാരിത മുഴുവന്‍ ഇവിടെ നിന്നാസ്വദിക്കാം.
1832-ല്‍ അന്നത്തെ പ്രധാനമന്ത്രി ഭീംസെന്‍ ഥാപ്പ പണിയിച്ചത്. അനന്തിരവള്‍ ലളിത് ത്രിപുര സുന്ദരി രാജ്ഞിക്കുവേണ്ടി. പണിത് രണ്ടാംവര്‍ഷം ഭൂകമ്പമുണ്ടായി. അന്നും പിന്നീടുണ്ടായ ഭൂകമ്പങ്ങളിലും ഗോപുരം തകര്‍ന്നു. പക്ഷേ, അതതുകാലത്തെ ഭരണാധികാരികള്‍ വീണ്ടും പണിതുയര്‍ത്തി. കാഠ്മണ്ഡുവിലെ മനോഹര വാസ്തുശില്‍പ്പങ്ങളിലൊന്നായി അടുത്തിടെ യുനെസ്‌കോ അംഗീകരിച്ചു. ശനിയാഴ്ച ധാരഹാര വീണ്ടും തകര്‍ന്നടിഞ്ഞു. എത്രപേര്‍ ഇതിനടിയില്‍പ്പെട്ടിട്ടുണ്ടെന്നറിയില്ല. ഒരു മൃതദേഹം കണ്ടെടുത്തെന്നാണ് ദൃക്‌സാക്ഷി വിവരണം.