നേപ്പാള്‍ ദുരിതാശ്വാസത്തിന് സി.പി.എമ്മിന്റെ പത്തുലക്ഷം

Posted on: 28 Apr 2015

ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം. കേന്ദ്രകമ്മിറ്റി പത്തുലക്ഷംരൂപ സഹായധനം നല്‍കി. ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സഹായത്തിനായി ധനസമാഹരണം നടത്താന്‍ സി.പി.എം. നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് ആഹ്വാനവും നല്‍കി. പ്രാഥമികതുകയെന്നനിലയ്ക്കാണ് ഇപ്പോളനുവദിച്ചിട്ടുള്ള പത്തുലക്ഷം. പാര്‍ട്ടി എം.പി.മാര്‍ ഒരുമാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്യും.

നേപ്പാള്‍ ഭൂകമ്പബാധിതരെ സഹായിക്കാന്‍ ധനസമാഹരണം നടത്തുമെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മനാഭവും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അറിയിച്ചു. ഭൂകമ്പംബാധിച്ച സംസ്ഥാനങ്ങളില്‍ അതതു തൊഴിലാളിഘടകങ്ങള്‍ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങും. അതിനുപുറമെ, ദുരന്തബാധിതരെ സഹായിക്കാനുള്ള ധനസമാഹരണത്തിന് എല്ലാ സംസ്ഥാനഘടകങ്ങളും തയ്യാറാവണമെന്നും നേതാക്കളാവശ്യപ്പെട്ടു.





1
nepal

 

ga