ഇന്ത്യയിലെ 38 നഗരങ്ങള്‍ ഭൂകമ്പസാധ്യതമേഖലയില്‍

Posted on: 28 Apr 2015

പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും

ന്യൂഡല്‍ഹി: കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ 38 നഗരങ്ങള്‍ ഭൂകമ്പ സാധ്യതാമേഖലയില്‍പ്പെട്ടത്. ഇതിനുപുറമെ, 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം അതി ദുര്‍ബലമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ശ്രീനഗറും അസമിലെ ഗുവാഹാട്ടിയുമാണ് ഭൂകമ്പസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മേഖലകള്‍. അതിഗുരുതരവിഭാഗത്തില്‍പ്പെടുത്താവുന്ന അഞ്ചാംപട്ടികയിലാണ് ഈ നഗരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി നാലാം വിഭാഗത്തിലും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവ മൂന്നാംവിഭാഗത്തിലും പെടുന്നു.

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലുമാണ് ഭൂചലനസാധ്യതയുള്ള മിക്ക നഗരങ്ങളും. എന്നാല്‍ ചുരുക്കം േമഖലകളിലൊഴികെ ഭൂചലനം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ലെന്നത് ആശങ്കയുളവാക്കുന്നു. ഡല്‍ഹി മെട്രൊപോലെ വിരലിലെണ്ണാവുന്ന വന്‍കിട സംരംഭങ്ങളില്‍മാത്രമേ ഭൂചലനത്തെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ളൂ. അതുകൊണ്ടുതന്നെ ഈ നഗരങ്ങളില്‍ ഭൂചലനമുണ്ടായാല്‍ അത് വന്‍ദുരന്തത്തില്‍ കലാശിക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്.





1
nepal

 

ga