പൊഖ്‌റയില്‍ കുടുങ്ങിയ 38 മലയാളികള്‍ ഖൊരക്പുരിലെത്തി

Posted on: 28 Apr 2015

യു.പി.യില്‍നിന്ന് 46 അംഗ വൈദ്യസംഘം നേപ്പാളിലേക്ക് തിരിച്ചു

ലഖ്‌നൗ: നേപ്പാളിലെ ഭൂകമ്പപ്രഭവകേന്ദ്രമായ പൊഖ്‌റയില്‍ കുടുങ്ങിപ്പോയ കോഴിക്കോട്ടുനിന്നുള്ള വിനോദയാത്രാസംഘം ഇന്ത്യയിലെത്തി. നേപ്പാളില്‍നിന്ന് ബസ്മാര്‍ഗം തിങ്കളാഴ്ച രാവിലെയാണ് സംഘം റോഡുമാര്‍ഗം ഖൊരക്പുരില്‍ എത്തിയത്.

ഡോക്യുമെന്ററി സംവിധായകന്‍ റാസി, ഫോട്ടാഗ്രാഫര്‍ എ. മുഹമ്മദ്, കോഴിക്കോട്ടുനിന്നുള്ള അധ്യാപകന്‍ വാസുദേവന്‍, ബിനോയ് എന്നിവരുള്‍പ്പെടെയുള്ള 38 അംഗ സംഘമാണ് സുരക്ഷിതമായി തിരിച്ചെത്തിയത്. സംഘത്തില്‍ പത്തുപേര്‍ കുട്ടികളാണ്. ലഖ്‌നൗവില്‍ എത്തിയശേഷം ബുധനാഴ്ച ഇവര്‍ നാട്ടിലേക്ക് യാത്രതിരിക്കും.

യു.പി.യില്‍നിന്ന് നേപ്പാളിലേക്ക് വിനോദയാത്രയ്ക്കുപോയ നാല് സുഹൃത്തുക്കളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ചണ്ഡൗലി സ്വദേശികളായ രാകേഷ് കുമാര്‍ ജയ്‌സ്വാള്‍, അശോക് ചൗരസ്യ, പ്രശാന്ത്, അനില്‍ലാല്‍ എന്നിവരെയാണ് കാണാനില്ലാത്തത്. ഇവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ യു.പി. സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ട്.

നേപ്പാളിന് വൈദ്യസഹായമെത്തിക്കാന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കാഠ്മണ്ഡുവിലേക്ക് യാത്രതിരിച്ചു.





1
nepal

 

ga