ശ്രീനഗര്‍: കനത്തമഴയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര വെള്ളപ്പൊക്കഭീഷണിയില്‍. ശ്രീനഗര്‍ മേഖലയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.
തിങ്കളാഴ്ച രാവിലെവരെ സംസ്ഥാനത്ത് ശരാശരി 14.3 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുപ്വാര ജില്ലയിലാണ്. ഞായറാഴ്ച രാത്രി മുതല്‍ ഇവിടെ 31.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അടുത്ത 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഴയ്‌ക്കൊപ്പം താഴ്വരയിലെ താപനില 10.6 ഡിഗ്രി സെല്‍ഷ്യസ് ആയും കുറഞ്ഞു. പഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളില്‍ താപനില 7.4 മുതല്‍ 2.6 ഡിഗ്രി വരെയായാണ് കുറഞ്ഞത്.