കൊച്ചി: മദ്യനയം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ സാന്നിധ്യം ഹൈക്കോടതിയില്‍ സര്‍ക്കാറിന് കരുത്തായി.
മദ്യനയം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് അത് മറുപടിയുമായി.
മദ്യനയത്തിന് കോടതിയുടെ അംഗീകാരം നേടിയെടുക്കുകയെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന സന്ദേശമാണ് അത് നല്‍കിയത്.