സുപ്രീംകോടതിയുടെ ഉത്തരവ് ബാറുടമകള്‍ക്ക് വെല്ലുവിളിയാകും

പ്രത്യേക ലേഖകന്‍ Posted on: 01 Apr 2015

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ബാര്‍ ഉടമകള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനത്തിനുള്ള സാധ്യത വിരളമെന്ന് നിയമവൃത്തങ്ങള്‍.

ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍നയം സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ച് കഴിഞ്ഞ കൊല്ലം അംഗീകരിച്ചിരുന്നു. ഈ വിധിയിലെ കണ്ടെത്തലുമായി ചേര്‍ന്നുപോകുന്നതാണ് ഹൈക്കോടതിയുടെയും ഉത്തരവെന്നത് ബാര്‍ ഉടമകള്‍ക്ക് വെല്ലുവിളിയാകും.

ഹൈക്കോടതിവിധി ചോദ്യംചെയ്യുമെന്ന് ബാര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉടമകളുടെ അപ്പീല്‍ പരിഗണിക്കാന്‍ എടുക്കുമ്പോള്‍ ബാറുകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയിലാണ്. കോടതിയുടെ മുന്നിലെത്തുമ്പോള്‍ അവര്‍ക്ക് നിയമപരമായിത്തന്നെ ലൈസന്‍സ് ഇല്ലാത്ത സാഹചര്യവുമായിരിക്കും.

മാര്‍ച്ച് 31 വരെയാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഇതിനാല്‍ അപ്പീലില്‍ ബാര്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടാലും ലൈസന്‍സ് കാലഹരണപ്പെട്ട സാഹചര്യത്തില്‍ അംഗീകരിക്കണമെന്നില്ല. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയോടെ മാത്രമേ അപ്പീല്‍ പരിഗണനയ്ക്ക് വരാനുമിടയുള്ളൂ.

?മദ്യനയത്തിലെ പോരായ്മകള്‍ പരിശോധിക്കാന്‍ കോടതി തയ്യാറാകുന്നതല്ലാതെ ലൈസന്‍സ് പുനഃസ്ഥാപിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന അഭിപ്രായമാണ് നിയമവൃത്തങ്ങള്‍ക്കുള്ളത്.

?ഹോട്ടല്‍ വ്യവസായത്തിലെ അധികസൗകര്യമെന്ന നിലയില്‍ മാത്രമാണ് ബാര്‍ ലൈസന്‍സ് നല്‍കുന്നത്. ?അതേസമയം, അധിക സൗകര്യമായി അനുവദിക്കുന്ന മദ്യവ്യവസായം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഒട്ടേറെ വിധികളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

ത്രീസ്റ്റാര്‍ ബാറുകളുടെ കേസില്‍ ജസ്റ്റിസ് എച്ച്.എല്‍. ഗോഖലെ, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ബെഞ്ച്, മദ്യ വ്യസായം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യ ഉപയോഗം കുറയ്ക്കണമെന്ന് സര്‍ക്കാറിന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ സ്വന്തമായി നടത്തുന്ന റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും മദ്യ ഡിപ്പോകളും കുറയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു.



bar ban zoomin

 

ga