നാലു ജില്ലകള്‍ ബാറില്ലാ ജില്ലകള്‍

Posted on: 01 Apr 2015


കൊച്ചി: കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഇനി ബാറുകള്‍ ഇല്ലേയില്ല. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള എറണാകുളത്താണ് സ്വാഭാവികമായും ഏറ്റവുമധികം ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് ഒമ്പതെണ്ണം.

അഞ്ച് ബാറുകളുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓരോ ബാര്‍ വീതവും കോട്ടയത്തും കൊല്ലത്തും രണ്ട് ബാറുകള്‍ വീതവും അവശേഷിക്കും.

33 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജും മറ്റ് ത്രീ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടെ മുന്നൂറെണ്ണത്തിനാണ് താഴ് വീഴുന്നത്. സര്‍ക്കാറിന്റെ മദ്യനയത്തിന് മുമ്പ് 732 ബാറുകളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ എറണാകുളത്തും (181), ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലും (7) ആയിരുന്നു. ഇടയ്ക്കിടെ പുതുക്കുന്ന മദ്യനയത്തെ തുടര്‍ന്ന് 418, 312 എന്നിങ്ങനെ കുറഞ്ഞ് കുറഞ്ഞാണിപ്പോള്‍ 24 ബാറുകളിലെത്തി നില്‍ക്കുന്നത്.

ഇനിയുള്ള ബാറുകള്‍

എറണാകുളം: ലേ മെറിഡിയന്‍, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ, താജ് റെസിഡന്‍സി, താജ് മലബാര്‍, ഹോട്ടല്‍ ട്രിഡന്റ്, ഹോളിഡേ ഇന്‍, റമദ ലേക് റിസോര്‍ട്ട്‌സ്, ക്രൗണ്‍ പ്ലാസ.
തിരുവനന്തപുരം: താജ് റെസിഡന്‍സി, ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍, താജ് ഗ്രീന്‍കോവ് റിസോര്‍ട്ട് കോവളം, ദ കോവളം റിസോര്‍ട്‌സ്, ഉദയസമുദ്ര, മസ്‌കറ്റ്.
ഇടുക്കി: ഹോട്ടല്‍ ക്ലബ് മഹീന്ദ്ര ലേക് വ്യൂ
ആലപ്പുഴ: സരോവരം (വയലാര്‍).
കോഴിക്കോട്: ഹോട്ടല്‍ ഗേറ്റ് വേ.
കൊല്ലം: ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ റാവിസ് ഹോട്ടല്‍
കാസര്‍കോട്: വിവാന്ത ബൈ താജ് (ബേക്കല്‍).
കോട്ടയം: കുമരകം ലേക് റിസോര്‍ട്ട്, സൂരി ഹോസ്പിറ്റാലിറ്റി കുമരകം.
മലപ്പുറം: അഴിഞ്ഞിലം ആര്‍പി റിസോര്‍ട്‌സ്.
വയനാട്: വൈത്തിരി റിസോര്‍ട്ട്




bar ban zoomin

 

ga