ബാറുടമകളുമായി ഒത്തുകളിച്ച സര്‍ക്കാരിന് തിരിച്ചടി - കാനം രാജേന്ദ്രന്‍

Posted on: 01 Apr 2015

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ നയത്തിന്റെ വിജയമാണെന്ന വാദം പരിഹാസ്യമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. ബാറുടമകളുമായി ഒത്തുകളിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് കോടതിവിധി. നിയമയുദ്ധത്തില്‍ സര്‍ക്കാര്‍ഭാഗം പരാജയപ്പെടണമെന്നും ബാറുടമകള്‍ വിജയിക്കണമെന്നുമായിരുന്നു മന്ത്രിമാര്‍ ആലോചിച്ചത്. ഈ കോടതി വിധിയോടെ കോടികള്‍ കൈമാറിയതിന്റെ പുതിയ കഥകള്‍ പുറത്തുവരുമെന്നും കാനം പറഞ്ഞു.
ബാര്‍ കോഴ കയത്തില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്ന ധനമന്ത്രി കെ.എം. മാണിയും എക്‌സൈസ് മന്ത്രി കെ. ബാബുവും ഒരു നിമിഷംപോലും അധികാരത്തില്‍ തുടരരുതെന്നും കാനം ആവശ്യപ്പെട്ടു.



bar ban zoomin

 

ga