വിധികാത്ത് ആകാംക്ഷയുടെ മണിക്കൂറുകള്‍

Posted on: 01 Apr 2015

കൊച്ചി: മദ്യനയത്തിലെ ഹൈക്കോടതി വിധി കേരളത്തിന് സമ്മാനിച്ചത് ആകാംക്ഷയുടെ മണിക്കൂറുകള്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമങ്ങള്‍ സ്ഥാനം പിടിച്ചു. വിധി പറഞ്ഞുതുടങ്ങിയതോടെ കോടതിയിലെ തിരക്കും കൂടി. ബാറുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേംബറിനു പുറത്ത് വിധികാത്ത് സ്ഥാനം പിടിച്ചിരുന്നു.

ഹൈക്കോടതിയില്‍ രാവിലെ 10.30ന് തുടങ്ങിയ വിധി പ്രസ്താവം 4.30 വരെ നീണ്ടു. വിധി പറഞ്ഞു കഴിയുന്നതുവരെ വാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തന്നെ വാര്‍ത്ത നല്‍കുന്നതില്‍ ദൃശ്യമാധ്യമങ്ങളും വെബ്‌സൈറ്റുകളുമെല്ലാം സംയമനം പാലിച്ചു.



bar ban zoomin

 

ga