
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യം ശിരയാണെന്നത് ശരിവെക്കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. കോടതിയുടെ വിധിയില്‍ അഭിമാനമുണ്ടെന്നും വിധിയില്‍ നൂറു ശതമാനം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ രാത്രിതന്നെ പൂട്ടാനുള്ള നിര്‍ദ്ദേശം അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബാര്‍ നടത്തിയിരുന്ന ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അപേക്ഷിക്കാമെന്നും നിലവാരപരിശോധനക്ക് ശേഷം അര്‍ഹതയുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളും ബാര്‍ തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.