മദ്യവിമുക്ത കേരളം എന്ന മുന്നേറ്റത്തിന് സഹായകരമായ വിധി: വി.എം സുധീരന്‍

Posted on: 01 Apr 2015

തിരുവനന്തപുരം: ജനതാത്പര്യത്തെ മുന്‍നിര്‍ത്തി പുറത്ത് വന്ന സുപ്രധാന വിധിയാണ് ഇന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടാതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

സര്‍ക്കാരിനും യു.ഡി.എഫിനും ജനനന്‍മക്കായി കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ ആര്‍ജ്ജവം നല്‍കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി ചര്‍ച്ചചെയ്യുന്ന ഒരു പ്രശ്‌നത്തിന് പരിസമാപ്തിയുണ്ടായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ മദ്യവിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല കാലങ്ങളിലും കോടതിയില്‍ നിന്നുള്ള ചില നിരാശപ്പെടുത്തുന്ന വിധികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധി ജനനന്‍മയെ മുന്നില്‍ കണ്ടുള്ളതാണെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് ശക്തി പകരുന്നതാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലീം ലീഗ് വിലയിരുത്തി. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി കൂടുതല്‍ വ്യക്തമാക്കുന്നതാണ് വിധിയെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.



bar ban zoomin

 

ga