ഏറ്റവും 'വിഡ്ഢി'യായ കൊലയാളി

Posted on: 31 Mar 2015

ലോകത്തെ ഏറ്റവും വിഡ്ഢിയായ കൊലയാളി ഒരു പക്ഷേ ഇയാളായിരിക്കും...

2010-ല്‍ അബുദാബിയിലാണ് സംഭവം നടന്നത്. അബുദാബി സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്നു പ്രതി. തൊട്ടടുത്ത വീട്ടിലെ വേലക്കാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. യുവാവ് കാരണം താന്‍ ഗര്‍ഭിണിയായെന്നും ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തതായി പരാതിപ്പെടുമെന്നും യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലയ്ക്ക് കാരണമായത്.

പരസ്പരം ശാരീരികബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍പ്പോലും ഭീഷണിക്ക് മുന്നില്‍ ഭയചകിതനായ യുവാവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ ബാത്ത് ഡബില്‍ വെള്ളം നിറച്ച് മൃതശരീരം അതില്‍ കിടത്തി. തെളിവ് നശിപ്പിക്കുന്നതിനായി വീടിന് തീവെക്കുകയും ചെയ്തു. എന്നാല്‍ വീടുമുഴുവന്‍ കത്തിച്ചാമ്പലായെങ്കിലും ബാത്ത് ഡബില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ മൃതശരീരം മാത്രം കത്തിയില്ല.

പ്രതിയുടെ മണ്ടത്തരങ്ങള്‍ ഇവിടെയും തീരുന്നില്ല...
കൊലപാതകത്തിനുശേഷം രാജ്യം വിടാന്‍ ശ്രമിച്ച പ്രതി സഹായം തേടി എത്തിയത് തന്റെ സ്‌പോണ്‍സറുടെ അരികിലാണ്. എന്നാല്‍ സ്‌പോണ്‍സര്‍ പ്രതിയെ പോലീസില്‍ ഏല്പിക്കുകയായിരുന്നു.

2014 ഫിബ്രവരിയില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലാണ് കേസില്‍ വിധി പറയാന്‍ വൈകിയത്. വധശിക്ഷ വിധിച്ചെങ്കിലും കുടുംബത്തെ കണ്ടുകിട്ടാത്തതുകൊണ്ട് ഇപ്പോഴും ശിക്ഷ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

പ്രതിയുടെ അഭിഭാഷകന്‍ തന്നെയാണ് ഇദ്ദേഹത്തെ വിഡ്ഢിയായ കൊലയാളിയെന്ന് വിശേഷിപ്പിച്ചത്. തന്റെ 40 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്രയും വിഡ്ഢിയായൊരു കൊലപാതകിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.



april fool

 

ga