ബൂമറാങ്ങ് ഏപ്രില്‍ ഫൂള്‍

അനു വര്‍ഗീസ് മൈലപ്ര Posted on: 30 Mar 2015


പത്തനംതിട്ട ജില്ലയിലെ മൈലപ്ര എന്ന ഗ്രാമ പ്രദേശത്ത് എട്ടാം ക്ലാസ് അവധിക്ക് ആണ് ഈ സംഭവം നടക്കുന്നത്. മാര്‍ച്ചിലെ പരീക്ഷ ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പിള്ളേര്‍ എല്ലാരും കൂടി ഒന്നാം തീയതി രാവിലെ റോഡില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ സ്വന്തം കൃഷിയിടത്ത് കൃഷി ചെയ്യുവാനായി പോകുന്ന ജോര്‍ജ്ജ് അച്ചായാന്‍ (പ്രായം ഏകദേശം 70-നോട് അടുത്ത് വരും.) അന്നും അത് വഴി പോയി. ആ ദിവസം തന്നെ ആയിരുന്നു കുമ്പഴയില്‍ കാള ചന്ത നടന്നതും. ഈ ജോര്‍ജ്ജ്ചാന്‍ വരുന്ന സമയത്താണു ഒരു കാളയെയും വാങ്ങിച്ചു കൊണ്ട് രണ്ട് പേര്‍ അത് വഴി കടന്ന് പോകുന്നതും. പെട്ടന്ന് എന്റെ മനസ്സില്‍ കുരുട്ടു ബുദ്ധി തോന്നി. ജോര്‍ജ്ജ് അച്ചായനോട് പറഞ്ഞു: അച്ചായാ, ആ പോയ കാള അച്ചായന്റെ കൃഷിയിടത്തില്‍ കയറി മുഴുവന്‍ നശിപ്പിച്ചു. കൂട്ടുകാരും ശരി വച്ചതോടെ അച്ചായന് എങ്ങോട്ട് ഓടണമെന്ന് അറിയില്ലാരുന്നു. കാളക്കാരോട് ചോദിക്കാന്‍ പോണോ അതോ കൃഷി നോക്കാന്‍ പോണോ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞങ്ങള്‍ പറഞ്ഞു അച്ചായാ കൃഷി നോക്കിയിട്ട് വാ. കാളയെ വാങ്ങിവരെ നമുക്ക് അറിയുന്നവരല്ലിയൊ എന്ന പറഞ്ഞപ്പോള്‍ അദ്ദേഹം കൃഷി ഇടത്തേക്ക് പോയി.

അല്പം കഴിഞ്ഞപ്പോള്‍ എന്റെ വീടിന്റെ അടുത്ത് ഭയങ്കര ബഹളം. ജോര്‍ജ്ജിച്ചായന്‍ തിരിച്ചു വന്നിരിക്കുന്നു. അന്നാണ് മനസിലായത് എട്ടാം ക്ലാസ് വരെ പഠിക്കാന്‍ പറ്റാത്ത മലയാളം ഈ ലോകത്ത് ഉണ്ടെന്ന്. ഏപ്രില്‍ ഫൂള്‍ ആക്കാന്‍ ശ്രമിച്ചത് ബൂമറാങ്ങ് പോലെ തിരിച്ചു വന്നു . അച്ചായന്റെ തെറി വിളി കാരണം വിട്ടുകാര് ആ കലിപ്പ് എന്റെ മണ്ടേല്‍ തിര്‍ത്തു. നാട്ടുകാരുടെ മുന്നില് വെച്ച് എന്നെ എടുത്തിട്ട് തല്ലിയത് കൊണ്ട് ഞാന്‍ ഫൂള്‍ ആയിട്ട് വെളിയില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി. എങ്ങനുണ്ട് എനിക്ക് കിട്ടിയ ബൂമറാങ്ങ് ഏപ്രില്‍ ഫൂള്‍ ?
ഇന്നും ആ സംഭവം മായാതെ മനസ്സില്‍ കിടക്കുന്നു



april fool

 

ga