വര്‍ഷങ്ങള്‍ക്ക് മുന്നേ പൂനെയിലെ ഇന്ദ്രാണി നഗറിലെ ഒരു ബാച്ച്‌ലര്‍ റൂം, മാര്‍ച്ച് 31 രാത്രി ധനേഷിന്റെ പിറന്നാള്‍ ആഘോഷം, ബല്ലു ഉണ്ടാകിയ അരിപ്പായസം ചൂടോടെ എല്ലാവരും അകത്താക്കുന്നു, രണ്ടു മൂന്ന് ദിവസ്സം ടൂള്‍ റൂമില്‍ കിടന്നു ജോലി ചെയ്ത കുട്ടന്‍ കിടന്നുറങ്ങി പോയി ആഘോഷം അവസാനിക്കും മുന്‍പേ , സമയം 12 അടുത്തു...
ദിവസത്തിന്റെ പ്രത്യേകത മനസിലാക്കിയ രംഗം..
അകത്തെ റൂമില്‍ നിന്നും ആംബുലന്‍സിനെ വിളിക്കുന്നു, ചിലര്‍ കരയുന്നു, ഏവരും മൂക ഭാവത്തില്‍....
ആരോ ഒരാള്‍ കുട്ടനെ തട്ടി ഉണര്‍്ത്തി...
കുട്ടന്‍ എണീറ്റപ്പോള്‍ കണ്ട കാഴ്ച വേദനാജനകം ആയിരുന്നു,
അനക്കമറ്റ ധനേഷിന്റെ ശരീരം ചുറ്റം വിലപിക്കുന്ന കൂടുകാര്‍...
അകെ അമ്പരന്ന കുട്ടന്‍ എന്ത് വേണം എന്നറിയാതെ നില്കുന്നു..
അപ്പോഴേക്കും ഷാജിയും കൂട്ടരും വരുന്നു.
ധനേഷിന്റെ ശരീരം പിടിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നു..
നോക്കി നില്കുകയായിരുന്നു കുട്ടനോട് പിടിക്കാന്‍ ആവശ്യ പെടുന്നു....!!!
2 നില ഇറങ്ങിയപ്പോ :)
താഴത്തെ വീടിലെ ഷേര്‍ മാലിക് ഈ ഒച്ചപടൊക്കെ കേട്ട് ഒരു അലക്കലക്കി...!!!
മൃതപ്രയനായി നിന്ന ധനേഷ് കുതറി ഓടി...!