
ഏപ്രില്‍ ഫൂളില്‍ ഭര്‍ത്താവു ഫൂള്‍ ആക്കിയ ഓര്‍മ ഇവിടെ പങ്കുവെക്കാം. ഞാന്‍ ഓഫീസില്‍ ഉള്ള സമയത്ത് എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ ഒരു ലോട്ടറി നമ്പര്‍ തരാം നീ നെറ്റില്‍ റിസള്‍ട്ട് നോക്കാമോ എന്ന്. തലേ ദിവസം എനിക്ക് ഒരു ലോട്ടറി ടിക്കറ്റ് കാണിച്ചിരുന്നു. നാളെ നറുക്ക് എടുക്കുന്നതാനെന്നും. ഞാന്‍ നമ്പര്‍ വാങ്ങി സൈറ്റില്‍ നോക്കിയപ്പോള്‍ നറുക്ക് അടിച്ചിരിക്കുന്നു!
വീണ്ടും ഒന്ന് കുടി കുടെയുള്ള സ്റ്റാ്ഫിനെ കൊണ്ടും നോക്കിച്ചു.
ഓഫീസില്‍ എല്ലാവരും അറിഞ്ഞു. ചിലവ് ചെയ്യാം എന്നും പറഞ്ഞു സന്തോഷത്തോടെ വീട്ടില്‍ പോയി.
അവിടെ എത്തിയപ്പോഴല്ലെ കാര്യം എന്നെ ഫൂള്‍ ആക്കിയതാണെന്ന്. നല്ല ദേഷ്യം തോന്നി, ന്യൂസ് പേപ്പറില്‍ അടിച്ച നമ്പര്‍ എനിക്ക് പറഞ്ഞു തന്നതായിരുന്നു. പിറ്റേന്ന് ഓഫീസില്‍ പോകാന്‍ ചമ്മല്‍. പിറ്റേ ദിവസം ഫൂള്‍ ആക്കിയ കാര്യം അറിഞ്ഞ് അവരൊക്കെ ചിരിയും. ഒരുപാട് എഴുതുകയും വായിക്കുകയും ചെയ്യുന്ന ആളാണ് ഭര്‍ത്താവ്. ഗിഫ്റ്റ് കിട്ടുകയണേല്‍ വീണ്ടും തിരിച്ച് എനിക്ക് അദ്ദേഹത്തെയും ഫൂള്‍ ആക്കണം ഈ ഏപ്രില്‍ 1-ന്