ഒട്ടും ദേഷ്യക്കാരനല്ലാത്ത ഒരു പാവം സാറാണ് ഞങ്ങളുടെ ക്ലാസ്സ്ടീച്ചര്‍. ഹാജെറെടുത്ത് തുടങ്ങിയതേയുള്ളൂ. ജനാലക്കടുത്തിരിക്കുന്ന അവന്‍ പറഞ്ഞു. സാറിനെ ഹെഡ് മാസ്റ്റര്‍ വിളിക്കുന്നുണ്ടെന്ന്. സാറ് പോയി ഹെഡ്മാസ്റ്റരുടെ അടുത്ത് നിന്നും കലിയോടെ ക്ലാസ്സിലേക്ക്. അവന്‍ പറഞ്ഞു സാര്‍ ഇന്ന് ഏപ്രില്‍ ഫൂളാണെന്ന്. കൊടുത്തു അവന്റെ കയ്യില്‍ ചൂരലില്‍ രണ്ടെണ്ണം. അവന്‍ എന്നോട് ചോദിച്ചു നീയല്ലേ പറഞ്ഞത് ഏപ്രില്‍ ഫൂളിന് തല്ലു കിട്ടില്ലെന്ന്. ഞാന്‍ പറഞ്ഞു നാളെയാണ് ഏപ്രില്‍ ഫൂളെന്ന്. അതിനു പ്രതികാരം വീട്ടാന്‍ അവന്‍ ഓരോ ഏപ്രില്‍ ഒന്നിനും നോക്കിയിട്ടുണ്ട് എന്നാല്‍ മാര്‍ച്ച് 31 നു അവനു പറ്റിയത് ഓര്‍ക്കുന്നത് കാരണം ഞാന്‍ ഒന്ന് കരുതിയിരിക്കും.