ഹൈദരാബാദ് ഫൂളി

ദീപു കെ രാജന്‍ Posted on: 30 Mar 2015

2007 മാര്‍ച്ച് 31 ...
ഹൈദരാബാദില്‍ ജോലി എടുക്കുന്ന സമയം.
ശനിയാഴ്ച ജോലി കഴിഞ്ഞു വരുമ്പോള്‍ ആണ് ഞായറാഴ്ച ഒന്നാം തിയതി ഏപ്രില്‍ ഫൂള്‍ ആണല്ലോ എന്ന് ഓര്‍മ വന്നത്. റൂം മേറ്റ്‌സ് ആയ സുശാന്തിനും സന്ദീപിനും ഒരു പണി അതിരാവിലെ തന്നെ കൊടുക്കണം എന്ന് വിചാരിച്ചു. ഒരു പാക്കറ്റ് കുങ്കുമപ്പൊടി വാങ്ങി പോക്കറ്റില്‍ ഇട്ടു. പിറ്റേന്ന് അതിരാവിലെ അവര്‍ ഉണരുന്നതിനു മുന്‍പ് എഴുന്നേറ്റ് കുങ്കുമപ്പൊടി വെള്ളത്തില്‍ കലക്കി തലയിലൂടെ ഒഴിച്ചു. എന്നിട്ട് വാതിലുതുറന്ന് ശക്തി ആയി അടച്ചു. അയ്യോ എന്ന് ഉറക്കെ കരഞ്ഞു. വാതില്‍പ്പടിയില്‍ വട്ടം കിടന്നു. ചാടി എഴുന്നേറ്റ സുശാന്ത് തറയില്‍ തല ഇടിച്ചു രക്തം ഒളിപ്പിച്ച് കിടക്കുന്ന എന്നെ കണ്ടു. തലകറങ്ങി മുറിയുടെ സൈഡില്‍ കുത്തി ഇരുന്നു. സന്ദീപ് 'എടാ ദീപു എന്ത് പറ്റി എന്ന് പറഞ്ഞു കൊണ്ട് മുറിവ് എവിടെ നിന്നെന്നു ചെക്ക് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ചിരിച്ചു കൊണ്ടു 'ഹാപ്പി ഏപ്രില്‍ ഫൂള്‍ ' എന്നു പറഞ്ഞു തീര്‍ന്നതും ഇവിടെ എഴുതാന്‍ പറ്റാത്ത ഭഗവത് ഗീത, ബൈബിള്‍ വാക്യങ്ങള്‍ 2 പേരും മാറി മാറി പറഞ്ഞു. എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ ഒരു മനസുഖം. അല്ലാതെന്താ ?



april fool

 

ga